ചൂടുക്കാലത്ത് ഈ പച്ചക്കറികൾ ഒഴിവാക്കിക്കോ; ഇല്ലെങ്കിൽ പണി കിട്ടും

Wait 5 sec.

രാജ്യത്ത് ചൂട് കടുക്കുകയാണ്. ഉയർന്ന താപനില കൊണ്ടുള്ള ആരോ​ഗ്യപ്രശ്നങ്ങൾ വേറെയും. എസിയും ഫാനും ഒന്നും ഉപയോ​ഗിച്ചിട്ടും രക്ഷയില്ലാത്ത അവസ്ഥയാണ്. ചൂടിനെ ചെറുക്കാൻ ഭക്ഷണത്തിലും അൽപ്പം ശ്രദ്ധ വേണം. ശരീരത്തിന് തണുപ്പ് നൽകുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് ഒന്ന് സെർച്ച് ചെയ്താൽ തന്നെ കൺമുന്നിലേക്കെത്തും. എന്നാൽ, ശരീരത്തിന്റെ താപനില വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാമോ. ഭക്ഷണകാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ ചൂട് താങ്ങാൻ പറ്റില്ലെന്നാണ് പഠനങ്ങൾ പറയുന്നത്.മരുന്നിന് സമമായ പച്ചക്കറികളാണ് ഇഞ്ചിയും വെളുത്തുള്ളിയും. എന്നാൽ ഇവ കഴിക്കുന്നത് ശരീരത്തെ അമിതമായി ചൂടാക്കുന്നു. ഇവ ഉത്പാദിപ്പിക്കുന്ന ജിഞ്ചറോളും അല്ലിസിനും മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. ഇത് ശരീരത്തിൽ ചൂട് കൂടുന്നതിന് കാരണമാവുന്നു. ഇഞ്ചിയും വെളുത്തുള്ളിയും ഒരുപാട് ഉഫയോ​ഗിക്കുന്നത് വയറെരിച്ചിലും നിർജ്ജലീകരണത്തിനും കാരണമാകുന്നു.ALSO READ; ഇനി മീൻ പൊരിക്കുമ്പോൾ ഇങ്ങനെ ചെയ്തുനോക്കൂ, കഴിക്കാത്തവരും കഴിച്ചുപോകുംധാതുക്കൾ ഏറെയുള്ള പച്ചക്കറിയാണ് ചീര, ഇത് ശരീരത്തി. നി‍‍ർജ്ജലീകരണം ഉണ്ടാക്കുന്നു. അതുക്കൊണ്ട് വൃക്കയ്ക്ക് ദോഷകരമാണ് ഈ പച്ചക്കറി വേനലിൽ കഴിക്കുന്നത്. ഭക്ഷണത്തിനൊപ്പം സവാള അരി‍ഞ്ഞ് കഴിക്കുന്നവർ ഏറെയാണ്. സവാളയിൽ അടങ്ങിയിരിക്കുന്ന സൾഫർ കണ്ടന്റ് ശരീരത്തെ ​ഗ്യാസ്, വയറു വീർക്കൽ ആസിഡ് റിഫ്ലക്സ് എന്നിവയിലേക്ക് നയിച്ചേക്കാം. നാരുകൾ ധാരാലം അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ക്യാരറ്റ്. എന്നാൽ ഇവ ദഹിക്കാൻ കൂടുതൽ വെള്ളം ആവശ്യമാണ്. ഇത് ശരീരത്തിലെ ജലത്തിന്റെ അംശത്തെ കുറക്കുന്നു.The post ചൂടുക്കാലത്ത് ഈ പച്ചക്കറികൾ ഒഴിവാക്കിക്കോ; ഇല്ലെങ്കിൽ പണി കിട്ടും appeared first on Kairali News | Kairali News Live.