തമിഴ്‌നാട് തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. ഇത്തവണ മത്സരരംഗത്ത് ടിവികെ അധ്യക്ഷനും നടനുമായ വിജയ് കൂടിയുണ്ട്. എന്നാൽ അദ്ദേഹത്തിന് ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്വത്തു വെളിപ്പെടുത്തലുകളിൽ ആദായനികുതി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച ഫയലിൽ സ്വീകരിച്ചു. തെരഞ്ഞെടുപ്പു നാമനിർദേശപത്രികകൾക്കൊപ്പം നൽകിയ സത്യവാങ്മൂലങ്ങളിലെ സ്വത്തുവിവരത്തിൽ 100 കോടി രൂപയുടെ വ്യത്യാസമാണുള്ളതെന്നും ഇത് ക്രമക്കേടാണെന്നും ലൈവ് ലോ പ്രകാരം കോടതി വാമൊഴിയായി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ച് വിജയ്, ഡയറക്ടർ ജനറൽ ഓഫ് ഇൻകം ടാക്സ് (ഇൻവെസ്റ്റിഗേഷൻ), ഇന്ത്യൻ തൊരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ), പെരമ്പൂർ, തിരുച്ചിറപ്പള്ളി (ഈസ്റ്റ്) നിയോജകമണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാർ എന്നിവർക്ക് നോട്ടീസ് അയച്ചു. ALSO READ: ‘വ്യാജ വാഗ്ദാനങ്ങളിൽ വീണ് പണം കളയരുത്’; തന്റെ പേരും ചിത്രവും ഉപയോഗിച്ച് പ്രചരിക്കുന്ന ലോൺ ആപ്പ് പരസ്യത്തിനെതിരെ അജു വർഗീസ്ചെന്നൈ സ്വദേശിയായ വി. വിഘ്‌നേഷ് ആണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ട്രിച്ചി (ഈസ്റ്റ്), പെരമ്പൂർ മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാർക്ക് വിജയ് സമർപ്പിച്ച സത്യവാങ്മൂലങ്ങളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. രേഖകളിൽ ഒന്നിലധികം പൊരുത്തക്കേടുകൾ പ്രതിഫലിക്കുന്നുണ്ടെന്നും ഇത് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും ആദായനികുതി ഡയറക്ടർ ജനറലിന്റെ വിശദമായ അന്വേഷണത്തിന് പ്രഥമദൃഷ്ട്യാ അർഹതയുണ്ടെന്നും അദ്ദേഹം വാദിക്കുന്നു.പെരമ്പൂരിലെ സത്യവാങ്മൂലത്തിൽ വിജയ് 115,13,63,000 രൂപയുടെ ആസ്തിയാണ് കാണിച്ചിരിക്കുന്നത്. തിരുച്ചി ഈസ്റ്റിലെ പത്രികയിൽ 220,15,62,010 രൂപയുടെ ആസ്തി വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്രയും വലിയവ്യത്യാസം വന്നതിന് വിശദീകരണമൊന്നും നൽകിയിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. സത്യവാങ്മൂലങ്ങളിൽ ഒന്ന് തെറ്റാണെന്നോ അല്ലെങ്കിൽ അനുബന്ധ കോർപ്പറേറ്റ് ഫയലിംഗുകൾ കൃത്യമല്ലെന്നോ മാത്രമാണ് ന്യായമായ നിഗമനം, അതിനാൽ രണ്ട് സാഹചര്യങ്ങളിലും സമഗ്രമായ അന്വേഷണം ആവശ്യമാണ് എന്ന് ഹർജിയിൽ പറയുന്നു.The post കണക്കുകൾ അങ്ങോട്ട് ശരിയാകുന്നില്ലല്ലോ ..! 100 കോടിയിലധികം രൂപ വെളിപ്പെടുത്തിയിട്ടില്ല; വിജയ്‌ക്ക് ഹൈക്കോടതി നോട്ടീസ് appeared first on Kairali News | Kairali News Live.