തൃശൂരിൽ വൻ രാസ ലഹരിവേട്ട; രണ്ടുപേർ പിടിയിൽ, ലഹരിക്കടത്ത് ബസ് വഴി

Wait 5 sec.

തൃശൂർ പുതുക്കാട് പൊലീസിന്റെ വൻ രാസ ലഹരി വേട്ട. പാലിയേക്കരയിൽ 90 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി. കൊടുങ്ങല്ലൂർ അഞ്ചപ്പാലം സ്വദേശി അഫ്നാൻ (26), കുന്നംകുളം മേത്തല സ്വദേശി ഷൈൻ (28) എന്നിവരാണ് അറസ്റ്റിലായത്.തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലാസ ലഹരിയായ എംഡിഎംഎ കണ്ടെത്തിയത്. ബെം​ഗളൂരുവിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് പ്രതികൾ ലഹരി മരുന്ന് കടത്തിയത്.ALSO READ: കോഴിക്കോട് ട്രെയിൻ യാത്രക്കിടെ കല്ലേറിൽ യുവതിക്ക് പരിക്കേറ്റ സംഭവം; കല്ലെറിഞ്ഞ പ്രതി പിടിയിൽപാലിയേക്കര ടോൾ പ്ലാസയിൽ വെച്ച് ബസിറങ്ങിയ പ്രതികളെ പൊലീസ് സംഘം വളഞ്ഞിട്ട് വലയിലാക്കുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും 90 ഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. തൃശൂർ റൂറൽ ഡാൻസാഫ് (DANSAF) സംഘവും പുതുക്കാട് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. അതേസമയം നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.The post തൃശൂരിൽ വൻ രാസ ലഹരിവേട്ട; രണ്ടുപേർ പിടിയിൽ, ലഹരിക്കടത്ത് ബസ് വഴി appeared first on Kairali News | Kairali News Live.