വടകരയിലും നാദാപുരത്തും ബിജെപിക്കുള്ളിൽ പടലപ്പിണക്കം; പത്മകുമാറും ശ്യംരാജും പുറത്ത്

Wait 5 sec.

വടകരയിലും നാദാപുരത്തും ബിജെപിക്കുള്ളിലെ ആഭ്യന്തര ഭിന്നതകൾ തുറന്നുകാട്ടി വിമത സ്ഥാനാർത്ഥിത്വ വിവാദം. പാർട്ടിയുടെ നിർദ്ദേശം അവഗണിച്ച്, വിമത സ്ഥാനാർത്ഥികളായി രംഗത്തെത്തിയവർക്കും അവരെ പിന്തുണച്ചവർക്കുമെതിരെയാണ് ബിജെപി ജില്ലാ നേതൃത്വം നടപടി സ്വീകരിച്ചത്. പി ശ്യംരാജ്, പത്മകുമാർ എന്നിവരുള്‍പ്പെടെ ഒമ്പത് പേരെയാണ് ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി പി. ശ്യംരാജ് വടകരയിൽ വിമത സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. The post വടകരയിലും നാദാപുരത്തും ബിജെപിക്കുള്ളിൽ പടലപ്പിണക്കം; പത്മകുമാറും ശ്യംരാജും പുറത്ത് appeared first on Kairali News | Kairali News Live.