കാലടി സർവകലാശാലയിലെ ഗവർണറുടെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഭീഷണിയുമായി വ്യാകരണ വിഭാഗം മേധാവി. ഗവേഷകരെയും വിദ്യാർത്ഥികളെയുമാണ് ഡോ. ആർ. ഡി സുനിൽകുമാർ ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.ALSO READ: ‘മകനെ ഉടൻ വെള്ളത്തുണിയിൽ പൊതിഞ്ഞ് കൊണ്ടുവരും’; നെട്ടയത്തെ സംഘർഷത്തിൽ പൊലീസുകാരുടെ വീട്ടിലെത്തി ഭീഷണി മുഴക്കി ബിജെപി പ്രവർത്തകർപരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ഭീഷണി. ആർഎസി, ഓപ്പൺ ഡിഫൻസ് സെഷനുകളിൽ സഹായം നൽകില്ലെന്നാണ് മേധാവി വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയത്. ഗവർണറുടെ പരിപാടിയിലും അധ്യാപികയുടെ യാത്രയയപ്പ് ചടങ്ങിലും പങ്കെടുക്കണം എന്നാണ് കർശന നിർദേശം. സഹകരിക്കുന്ന വിദ്യാർഥികളുടെ പേരുകൾ രേഖപ്പെടുത്തുമെന്നും ശബ്ദരേഖയിൽ വകുപ്പ് മേധാവി പറയുന്നു.The post ‘ഗവർണറുടെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകും’; ഭീഷണിയുമായി കാലടി സർവകലാശാല വ്യാകരണവിഭാഗം മേധാവി appeared first on Kairali News | Kairali News Live.