ട്രെയിനിന്റെ അങ്ങേയറ്റത്തുള്ള ‘SLR’ കോച്ച് എന്താണെന്ന് അറിയാമോ ? അത് വെറുമൊരു കോച്ചല്ല

Wait 5 sec.

ട്രെയിൻ യാത്രകളെ സ്നേഹിക്കുന്ന ഒരുപാട് പേർ ഉണ്ടാകും. കൂടുതൽ ആളുകളും ദീർഘ ദൂര യാത്രകൾക്കായി ഉപയോ​ഗിക്കുന്നത് ട്രെയിൻ സർവീസുകളെ തന്നെയാകും. ഈ യാത്രകൾക്കിടയിൽ നിങ്ങൾ എപ്പോഴെങ്കിലും ട്രെയിനിന്റെ തുടക്കത്തിലോ ഒടുവിലോ ആയി ‘SLR’ എന്ന് രേഖപ്പെടുത്തിയ കോച്ചുകൾ ശ്രദ്ധിച്ചിട്ടുണ്ടോ ? ഇത് എന്തിനുള്ളതാണ് എന്ന് നിങ്ങളിൽ ചിലർക്കെങ്കിലും അറിവ് കാണില്ല. മറ്റ് കോച്ചുകളെ അപേക്ഷിച്ച് ഒന്നിലേറെ റോളുകൾ നിർവഹിക്കുന്ന ഒന്നാണ് ഈ കോച്ച്. അത് എന്താണെന്ന് ഒന്ന് നോക്കിയാലോ ?‘സീറ്റിംഗ് കം ലഗേജ് റേക്ക്’ (Seating-cum-Luggage Rake) എന്നതിന്റെ ചുരുക്കരൂപമാണ് SLR എന്നു പറയുന്നത്. യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യവും ലഗേജുകൾ സൂക്ഷിക്കാനുള്ള ഇടവും ഈ കോച്ചിൽ കാണാൻ സാധിക്കും. SLR കോച്ചുകളെ രണ്ട് പ്രധാന വിഭാഗങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്.SLR കോച്ചിന്റെ ഒരു ഭാഗം ലഗേജുകൾക്കും പാഴ്സലുകൾക്കുമായിട്ടാണ് നീക്കി വെച്ചിരിക്കുന്നത്. മറ്റൊരു ഭാഗം യാത്രക്കാർക്കായി ക്രമീകരിച്ചിരിക്കുന്നു. ട്രെയിൻ ഓപ്പറേഷൻസ് സുഗമമാക്കുന്നതിനും ലഗേജ് മാനേജ്മെന്റ് എളുപ്പമാക്കുന്നതിനുമായിട്ടാണ് SLR കോച്ച് സാധാരണയായി ട്രെയിനിന്റെ ഇരു വശങ്ങളിലും ഘടിപ്പിക്കുന്നത്. ഇത് ട്രെയിനിന്റെ സുരക്ഷയ്ക്കും സന്തുലിതാവസ്ഥയ്ക്കും അത്യാവശ്യമാണ്.ALSO READ: ഡബിള്‍ ഡക്കര്‍ തീവണ്ടിയില്‍ യാത്ര ചെയ്യണോ? അറിയാം ഇന്ത്യയിലെ ഈ തീവണ്ടി റൂട്ടുകള്‍SLR കോച്ചിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം ട്രെയിൻ ഗാർഡിനായി നീക്കിവെച്ചിട്ടുള്ള ക്യാബിൻ തന്നെയാണ്. ട്രെയിനിന്റെ ചലനം നിരീക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും സ്റ്റേഷൻ മാസ്റ്ററുമായി ആശയവിനിമയം നടത്താനുമുള്ള ഉപകരണങ്ങൾ ഇവിടെ കാണാൻ സാധിക്കും. ഗാർഡിന് ട്രെയിനിന്റെ പുറംഭാഗം നിരീക്ഷിക്കാൻ പ്രത്യേക വിൻഡോകളും ഇവിടെയുണ്ട്.ഈ കോച്ചിൽ ഭിന്നശേഷിക്കാർക്കും പ്രത്യേക പരിഗണന ആവശ്യമുള്ള യാത്രക്കാർക്കും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ട്രെയിനിന്റെ അറ്റത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഇവർക്ക് എളുപ്പത്തിൽ കോച്ചിലേക്ക് കയറാനും ഇറങ്ങാനും സാധിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്. എന്നാൽ ഈ പ്രത്യേക സൗകര്യം സാധാരണക്കാരിൽ പലർക്കും അറിയില്ല.വാണിജ്യ ആവശ്യങ്ങൾക്കുള്ള പാഴ്സലുകൾ, പത്രക്കെട്ടുകൾ, ചെറിയ ചരക്കുകൾ എന്നിവ കൊണ്ടുപോകാനാണ് കോച്ചിന്റെ ലഗേജ് സെക്ഷൻ ഉപയോഗിക്കുന്നത്. യാത്രക്കാർക്ക് തങ്ങളുടെ നിശ്ചിത പരിധിയിൽ കൂടുതലുള്ള ലഗേജുകൾ പ്രത്യേക ഫീസ് നൽകി ഈ കോച്ചിലെ പ്രത്യേക സെക്ഷനിൽ കൊണ്ടുപോകാൻ സാധിക്കും. ഗുഡ്‌സ് ട്രെയിനുകളെ ആശ്രയിക്കാതെ ചെറിയ ലോഡുകളും പാഴ്‌സലുകളും SLR കോച്ച് വഴി കൊണ്ട് പോകാം.SLR കോച്ചുകൾ ജനറൽ കോച്ചുകളാണെന്ന് ആണ് പലരും ധരിച്ചുവെച്ചിട്ടുള്ളത്. എന്നാൽ ഇത് പൂർണമായും ഒരു പാസഞ്ചർ കോച്ചല്ല. പരിമിതമായ സീറ്റുകൾ മാത്രമാണ് ഇവിടെയുള്ളത്. കോച്ചിന്റെ പകുതിയിലധികം ഭാഗവും ട്രെയിനിന്റെ ഓപറേഷനും ഗാർഡിന്റെ ക്യാബിനുമായും ആയാണ് മാറ്റിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനുള്ളിൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇവ ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ല.ഇന്ന് ചില മാറ്റങ്ങൾ ഇവിടെ കാണാൻ സാധിക്കും. പുതിയ ട്രെയിനുകളിൽ SLR കോച്ചുകൾക്ക് പകരം LSLRD കോച്ചുകളാണ് ഉപയോഗിക്കുന്നത്. ‘ലഗേജ്-കം-സെക്കൻഡ് ക്ലാസ് ലഗേജ്-കം-ഡിസേബിൾഡ് ഫ്രണ്ട്‌ലി കമ്പാർട്ട്‌മെന്റ്’ എന്നാണ് ഇതിനെ പറയുന്നത്. ഇവ കൂടുതൽ ഭിന്നശേഷി സൗഹൃദമാണ്. മെച്ചപ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങളും ആധുനിക സൗകര്യങ്ങളുമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.The post ട്രെയിനിന്റെ അങ്ങേയറ്റത്തുള്ള ‘SLR’ കോച്ച് എന്താണെന്ന് അറിയാമോ ? അത് വെറുമൊരു കോച്ചല്ല appeared first on Kairali News | Kairali News Live.