പാൽ പിരിഞ്ഞു പോയാൽ ഇനി വിഷമിക്കണ്ട; കിടിലൻ പലഹാരങ്ങൾ കൊണ്ട് മേശ നിറയ്ക്കാം

Wait 5 sec.

ഒന്ന് ശ്രദ്ധ തെറ്റിയപ്പോഴേക്കും ചായയ്ക്ക് വേണ്ടി മാറ്റി വച്ച പാൽ പിരിഞ്ഞു പോയി, ചായപ്രേമികൾക്ക് ഇതിൽപ്പരം സങ്കടം വേറെയൊന്നും കാണില്ല. പാൽ പിരിഞ്ഞെന്നോർത്ത് ഇനി സങ്കടപ്പെടണ്ട, ചായയ്ക്ക് ഒപ്പം കഴിക്കാൻ കിടിലൻ പലഹാരമുണ്ടാക്കാം ഈ പാലിൽ നിന്ന്. അത് വെറുതെ കളയേണ്ടതില്ല. കട്ട പിടിച്ച ആ പാലിൽ അടങ്ങിയിരിക്കുന്ന പോഷകഗുണങ്ങൾ ഒട്ടും കളയാതെ തന്നെ അതിനെ അതിരുചികരമായ വിഭവങ്ങളാക്കി മാറ്റാൻ സാധിക്കും.കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുക്കാൻ പറ്റിയ മികച്ചൊരു ഓപ്ഷനാണിത്. ഗോതമ്പ് മാവിനുള്ളിൽ ഈ പനീർ മസാല ചേർത്ത് സ്റ്റഫ് ചെയ്ത് ചുട്ടെടുത്താൽ നല്ല സോഫ്റ്റ് പനീർ പൊറോട്ട തയ്യാർ. പിരിഞ്ഞ പാലാണെന്ന് ആരും തിരിച്ചറിയുക പോലുമില്ല.മധുരം ഇഷ്ടപ്പെടുന്നവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണിത്. പിരിഞ്ഞ പാലിലെ വെള്ളം പൂർണ്ണമായും കളഞ്ഞ് കിട്ടുന്ന പനീർ ചെറിയ കഷ്ണങ്ങളാക്കി പഞ്ചസാര ലായനിയിൽ ഇട്ട് വേവിച്ചെടുക്കാം. ഏലയ്ക്ക പൊടി കൂടി ചേർത്താൽ ഇതൊരു മികച്ച നാലുമണി പലഹാരമായി മാറും.ALSO READ; ചൂടുക്കാലത്ത് ഈ പച്ചക്കറികൾ ഒഴിവാക്കിക്കോ; ഇല്ലെങ്കിൽ പണി കിട്ടുംഅല്പം വേവിച്ച ഉരുളക്കിഴങ്ങും പച്ചക്കറികളും ഈ പനീറിനൊപ്പം ചേർത്ത് കുഴച്ച് കട്‌ലറ്റ് രൂപത്തിലാക്കി വറുത്തെടുക്കാം. ചായക്കൊപ്പം കഴിക്കാൻ പറ്റിയ ക്രിസ്പി ആയും എന്നാൽ ഉള്ളിൽ നല്ല സോഫ്റ്റ് ആയും ഇരിക്കുന്ന ഒരു സ്നാക്ക് ആണിത്.പിരിഞ്ഞ പാൽ അരിച്ചെടുത്ത ശേഷം കിട്ടുന്ന പനീർ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാവുന്ന ഒരു സൈഡ് ഡിഷ് ആണ് പനീ‍ർ ഭൂർജി. സവാള, തക്കാളി, പച്ചമുളക് എന്നിവ വഴറ്റി അതിലേക്ക് ഈ പനീർ ഉടച്ച് ചേർത്ത് അല്പം മസാലകളും കൂടി ചേർത്താൽ ചപ്പാത്തിക്കും അപ്പത്തിനും കൂടെ കഴിക്കാൻ പറ്റിയ കിടിലൻ വിഭവം റെഡിThe post പാൽ പിരിഞ്ഞു പോയാൽ ഇനി വിഷമിക്കണ്ട; കിടിലൻ പലഹാരങ്ങൾ കൊണ്ട് മേശ നിറയ്ക്കാം appeared first on Kairali News | Kairali News Live.