സൗദിയിൽ കനത്ത മഴ ഇന്നും തുടരും; രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ മലവെള്ളപ്പാച്ചിലിനും ആലിപ്പഴ വർഷത്തിനും സാധ്യത

Wait 5 sec.

സൗദി അറേബ്യയുടെ വടക്കൻ, മധ്യ പ്രവിശ്യകളിൽ ഇന്നും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മിതമായതോ കനത്തതോ ആയ മഴ പെയ്യാനിടയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ മലവെള്ളപ്പാച്ചിലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.വടക്കൻ അതിർത്തി പ്രവിശ്യ, കിഴക്കൻ പ്രവിശ്യ, റിയാദ്, ഖസീം, ഹാഇൽ എന്നീ മേഖലകളിലാണ് മഴ ശക്തമാകാൻ സാധ്യത. കൂടാതെ മക്ക പ്രവിശ്യയുടെ കിഴക്കൻ ഭാഗങ്ങളിലും മഴയുണ്ടാകും.അൽ-ബാഹ, അസീർ, ജിസാൻ, നജ്‌റാൻ എന്നീ തെക്കൻ പ്രവിശ്യകളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും, ഇവിടെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.ശക്തമായ കാറ്റും പൊടിപടലങ്ങളും ദൂരക്കാഴ്ച കുറയ്ക്കാൻ കാരണമാകും. ചിലയിടങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.ചെങ്കടൽ: വടക്കൻ-മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 25 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. തിരമാലകൾ ഒന്നര മുതൽ രണ്ട് മീറ്റർ വരെയും ബാബ് അൽ-മന്ദബ് ഭാഗത്ത് രണ്ട്ര മീറ്റർ വരെയും ഉയർന്നേക്കാം.അറേബ്യൻ ഗൾഫ്: വടക്കൻ-മധ്യ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മേഘങ്ങൾ രൂപപ്പെടുമ്പോൾ കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്ററിൽ അധികമാകാൻ സാധ്യതയുണ്ട്. തിരമാലകൾ രണ്ട് മീറ്ററിലധികം ഉയർന്നേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.മഴയുള്ള സമയങ്ങളിൽ വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും സിവിൽ ഡിഫൻസ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.The post സൗദിയിൽ കനത്ത മഴ ഇന്നും തുടരും; രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ മലവെള്ളപ്പാച്ചിലിനും ആലിപ്പഴ വർഷത്തിനും സാധ്യത appeared first on Arabian Malayali.