ഉത്തർപ്രദേശിലെ നോയിഡയില്‍ നടക്കുന്ന തൊഴിലാളി സമരത്തിൽ സിപിഐഎം നേതാക്കൾക്ക് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് മേധ രൂപമിനെ കാണാൻ അനുമതി ലഭിച്ചു. കസ്റ്റഡിയിലുള്ള നേതാക്കളെ വിട്ടയക്കണം എന്നാണ് നേതാക്കളുടെ ആവശ്യം. എം.എ. ബേബിക്കൊപ്പം പോളിറ്റ് ബ്യൂറോ അംഗം ആർ. അരുൺ കുമാർ, രാജ്യസഭാ എം.പിമാരായ വി. ശിവദാസൻ, എ.എ. റഹീം, ഡൽഹി സംസ്ഥാന സെക്രട്ടറി അനുരാഗ് സക്സേന, പുഷ്പേന്ദ്ര ത്യാഗി എന്നിവർ ഉൾപ്പെടെ കളക്ടറുടെ വസതിയ്ക്ക് മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇതിനൊടുവിൽ ആണ് മജിസ്ട്രേറ്റിനെ കാണാൻ അനുമതി ലഭിച്ചത്. സി.ഐ.ടി.യു ഡൽഹി സംസ്ഥാന സെക്രട്ടറി പി.വി. അനിയൻ, പ്രസിഡന്റ് വീരേന്ദ്ര ഗൗർ എന്നിവരെയാണ് ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിന് മുന്നിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. ALSO READ: ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി ഗൗതം അദാനി; ആഗോളതലത്തിൽ 19-ാം സ്ഥാനത്ത്കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികൾ സമരം ചെയ്തത്. ഉത്തർപ്രദേശ് സർക്കാർ കണക്കുകൾ പ്രകാരം മാത്രം നോയിഡയില്‍ 82 ഫാക്ടറികളിലെ തൊഴിലാളികളാണ് സമരം ചെയ്യുന്നത്.The post നോയിഡയിലെ തൊഴിലാളി പ്രക്ഷോഭം: ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനെ കാണാൻ സിപിഐഎം നേതാക്കൾക്ക് അനുമതി appeared first on Kairali News | Kairali News Live.