നോയിഡ തൊഴിലാളി സമരം: ഡിസ്ട്രിക്ട് മജിസ്ട്രേറ്റിൻ്റെ വസതിക്ക് മുന്നിൽ സിപിഐഎം നേതാക്കളുടെ പ്രതിഷേധം

Wait 5 sec.

നോയിഡയിൽ തൊഴിലാളി സമരം ആളിക്കത്തുമ്പോൾ കളക്ടറുമായി ചർച്ച നടത്താൻ എത്തിയ സി ഐ ടി യു സംസ്ഥാന ഭാ​രവാഹികളെ യുപി പൊലീസ് അറസ്റ്റ് ചെയ്തതിൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിൻ്റെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച് സിപിഐഎം നേതാക്കൾ. ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് മേധ രൂപമിന്റെ വസതിക്ക് മുന്നിലാണ് കുത്തിയിരിപ്പ് പ്രതിഷേധം. സിഐടിയു സംസ്ഥാന ഭാരവാഹികളെ ജില്ലാ കളക്ടർ ഓഫീസ് മുന്നിൽ വച്ച് കാണാതായെന്നും യുപി പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തതാണ് വിവരമെന്നും പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. എന്നാൽ അതിനു ശേഷം ഭാരവാഹികളെ പറ്റി യാതൊരു വിവരവും സിഐടിയു, സിപിഐഎം നേതാക്കൾക്ക് ലഭിച്ചില്ല.Also read: നോയിഡയിലെ തൊഴിലാളി സമരം; സമാജ് വാദി പാർട്ടി പ്രതിനിധി സംഘത്തെയും തടഞ്ഞ് യുപി പൊലീസ് ഇതേ തുടർന്നാണ് കുത്തിയിരിപ്പ് സമരമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ ഇതുവരെ സി പി ഐ എം പ്രതിനിധി സംഘത്തെ കാണാൻ തയ്യാറായിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.The post നോയിഡ തൊഴിലാളി സമരം: ഡിസ്ട്രിക്ട് മജിസ്ട്രേറ്റിൻ്റെ വസതിക്ക് മുന്നിൽ സിപിഐഎം നേതാക്കളുടെ പ്രതിഷേധം appeared first on Kairali News | Kairali News Live.