കൊച്ചി ആഡംബര ഹോട്ടലിലെ ലഹരി പാർട്ടി; പ്രതി കഴിഞ്ഞ വർഷം നടത്തിയത് 22 ലക്ഷം രൂപയുടെ ഡീലുകൾ

Wait 5 sec.

കൊച്ചി ആഡംബര ഹോട്ടലിൽ ലഹരി പാർട്ടി ലഹരി വിതരണക്കാരൻ കെവിൻ വമ്പൻ സ്രാവെന്ന് പൊലീസ്. നൈറ്റ് പാർട്ടികളിലെ പ്രധാന ഡ്രഗ് ഡീലറാണ് ഇയാളെന്ന് കണ്ടെത്തൽ. കഴിഞ്ഞ വർഷം മാത്രം കെവിൻ നടത്തിയത് 22 ലക്ഷം രൂപയുടെ ലഹരി ഡീലുകൾ. പ്രതി ഇടയ്ക്കിടെ തായ്ലാൻഡ് അടക്കം സന്ദർശിച്ചു. അറസ്റ്റിലായപ്പോഴും കെവിന്റെ പക്കൽ നിന്ന് ലഹരി പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ വർഷവും ഡാൻസാഫിന്റെ പിടിയിലായി.എറണാകുളം വാഴക്കാലയിലാണ് വൻ രാസ ലഹരി വേട്ട നടന്നത്.100 ഗ്രാമിന് മുകളിൽ മെത്ത ഫിറ്റമിനും എംഡിഎംഎയും ഇയാളുടെ കൈവശത്ത് നിന്ന് കണ്ടെടുത്തു. സംഭവത്തിൽ തൊടുപുഴ സ്വദേശി കെവിനാണ് പിടിയിലായത്. കൊച്ചി ഡെൻസാഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രാസ ലഹരി പിടികൂടിയത്.വാഴക്കാല മൂലേപ്പാടം റോഡിലെ എം കെ ലൈനിൽ ഉള്ള ഡ്രീം ഫ്ലവർ ഫ്ലാറ്റിൽ നിന്നുമാണ് രാസലഹരി കണ്ടെത്തിയത്. സംഭവത്തിൽ തൊടുപുഴ സ്വദേശി കെവിനെ അന്വേഷണസംഘം പിടികൂടി. 100 ഗ്രാമിന് മുകളിൽ മെത്ത ഫിറ്റമിൻ, എംഡിഎംഎ, എക്സറ്റസി 90 ഗുളികകൾ എന്നിവ ഫ്ലാറ്റിൽ നിന്നും കണ്ടെത്തി. ഇതിനുപുറമേ പ്രതിയിൽ നിന്നും മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ചതായ ഒരു ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. മാർച്ച് മാസം കടവന്ത്ര പോലീസ് സ്റ്റേഷനിൽ പിടികൂടിയ നാർക്കോട്ടിക് കേസിലെ പ്രതികൾക്ക് രാസ ലഹരി എത്തിച്ച് നൽകിയത് കെവിനാണ്.The post കൊച്ചി ആഡംബര ഹോട്ടലിലെ ലഹരി പാർട്ടി; പ്രതി കഴിഞ്ഞ വർഷം നടത്തിയത് 22 ലക്ഷം രൂപയുടെ ഡീലുകൾ appeared first on Kairali News | Kairali News Live.