അരലക്ഷത്തിനുമുകളിൽ ശമ്പളം വാങ്ങാം; ഇന്ത്യൻ ബാങ്കിൽ ഉയ‌ർന്ന ജോലി നേടാൻ അവസരം, 350 ഒഴിവുകൾ

Wait 5 sec.

ഇന്ത്യൻ ബാങ്കിൽ സ്‍പെഷലിസ്റ്റ് ഓഫീസറാകാൻ ഉദ്യോ​ഗാ‌‍‍ർത്ഥികൾക്ക് സുവർണാവസരം. സീനിയ‌ർ മാനേജർ, മാനേജർ എന്നീ തസ്തികകളിൽ 350 ഒഴിവുകളാണുള്ളത്. ഇന്ത്യൻ ബാങ്കിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ (www.indianbank.bank.in) പ്രവേശിച്ച് പ്രവൃത്തിപരിചയമുള്ള ഉദ്യോ​ഗാ‍ർത്ഥികൾക്ക് ഏപ്രിൽ 28വരെ അപേക്ഷിക്കാൻ അവസരമുണ്ട്.സീനിയ‌ർ മാനേജർ (സ്കെയിൽ 3) വിഭാ​ഗത്തിൽ 75 ഒഴിവുകളും മാനേജർ (സ്കെയിൽ 2) വിഭാഗത്തിൽ 260 ഒഴിവുകളുമുണ്ട്. അസിസ്റ്റന്റ് മാനേജർ (സ്കെയിൽ 1) വിഭാഗത്തിൽ 15 ഒഴിവാണുള്ളത്. ക്രെഡിറ്റ് ഓഫിസർ/ഫിനാൻസ് ഓഫിസർ/എഫ്എ (250 ഒഴിവ്), കംപ്യൂട്ടർ/ഐടി എൻജിനീയർ (25), റിസ്ക് ഓഫിസർ (15), സിസിഡി /മാർക്കറ്റിങ് (10), ചാർട്ടേഡ് അക്കൗണ്ടന്റ് (10), സെക്യൂരിറ്റി (10), എച്ച്ആർ/പഴ്സനേൽ (10), ഡീലർ/ ഫോറെക്സ് ഓഫിസർ (5), ട്രഷറി (5), ആർക്കിടെക്ട്/എൻജിനീയർ (5), വെൽത്ത് മാനേജർ (5) എന്നീ സ്പെഷലൈസേഷൻ/കേഡറുകളിലാണ് അവസരം.also read: ഫെഡറൽ ബാങ്കിൽ ജോലിക്കാരാവണോ ? അറിയാം ഞെട്ടിക്കുന്ന ശമ്പളവും അപേക്ഷിക്കേണ്ട വിധവുംതിരഞ്ഞെടുക്കുന്നത് എങ്ങനെ?യോഗ്യരായ ഉദ്യോ​ഗാ‌ർത്ഥികളെ ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക. ജനറൽ വിഭാ​ഗത്തിൽപ്പെട്ട ഉദ്യോ​ഗാ‌ർത്ഥികൾ അപേക്ഷയോടൊപ്പം 1000 രൂപയും പട്ടികവിഭാ​ഗത്തിൽപ്പെട്ട ഉദ്യോ​ഗാർത്ഥികൾ 175 രൂപയും അപേക്ഷാ ഫീസായി ഓൺലൈനായി അടയ്ക്കേണ്ടതാണ്.ശമ്പളംഅസിസ്റ്റന്റ് മാനേജർ (സ്‌കെയിൽ ഒന്ന്) 48,400-85,920 രൂപ, മാനേജർ (സ്‌കെയിൽ രണ്ട്) 64,820-93,960 രൂപ, സീനിയർ മാനേജർ (സ്‌കെയിൽ മൂന്ന്) 85,920-1,05,280 രൂപ. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ ബാങ്കിന്റെ ഔദ്യോ​ഗിക സൈറ്റിൽ പ്രവേശിക്കാവുന്നതാണ്.The post അരലക്ഷത്തിനുമുകളിൽ ശമ്പളം വാങ്ങാം; ഇന്ത്യൻ ബാങ്കിൽ ഉയ‌ർന്ന ജോലി നേടാൻ അവസരം, 350 ഒഴിവുകൾ appeared first on Kairali News | Kairali News Live.