എട്ട് വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു

Wait 5 sec.

തൃശൂര്‍| കോടാലിയില്‍ എട്ട് വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. കോടാലി കാവുങ്ങല്‍ സില്‍ജോ-ജോണ്‍സി ദമ്പതികളുടെ ഇളയ മകന്‍ ആല്‍ജോ ആണ് മരിച്ചത്. സഹോദരന്‍ അനോദിനും കടിയേറ്റെന്ന് സംശയിക്കുന്നു. ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്നാണ് ആല്‍ജോയെ ആശുപത്രിയില്‍ കൊണ്ടുവന്നത്.പുലര്‍ച്ചയോടെ അബോധാവസ്ഥയിലായെന്നും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെന്നും മാതാവ് പറഞ്ഞു. കുട്ടിയുടെ മരണത്തിന് പിന്നാലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്. കുട്ടികള്‍ കിടന്നിരുന്ന  തലയിണയുടെ അടിയില്‍നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. വിശദ പരിശോധനയില്‍ കുട്ടിയുടെ ദേഹത്ത് പാമ്പുകടിയേറ്റ അടയാളം കണ്ടെത്തി.  പത്തു വയസ്സുള്ള സഹോദരന്‍ അനോദ് അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കുട്ടി അബോധാവസ്ഥയിലാണ്. മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കൂടുതല്‍ കാര്യങ്ങള്‍ ലഭ്യമാകൂ.