തിരുവനന്തപുരം നഗരസഭയുടെ മാലിന്യ നിർമാർജ്ജനത്തെ വിമർശിച്ച് വി ശിവൻകുട്ടി. ഇന്നത്തെ അവസ്ഥ അതീവ പരിതാപകരമാണ്. ‘മാറാത്തത് മാറും’ എന്ന ക്യാപ്‌ഷനുമായാണ് ബിജെപി ഇവിടെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ അധികാരം കിട്ടിയതിന് ശേഷം അവരുടെ പ്രവർത്തനം കാണുമ്പോൾ സോഷ്യൽ മീഡിയ പറയുന്നത് പോലെ ‘നാറാത്തത് നാറും ബിജെപി വന്നാൽ’ എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ നാല്പത് വർഷത്തിനിടയിൽ തലസ്ഥാന നഗരി ഇത്തരമൊരു മാലിന്യപ്രതിസന്ധിക്ക് സാക്ഷ്യം വഹിച്ചിട്ടില്ല. മാലിന്യനിർമാർജനം പാളിയതോടെ നഗരത്തിൽ തെരുവുനായ ശല്യവും രൂക്ഷമായിരിക്കുകയാണ്. കൃത്യമായ പ്ലാനിംഗ് ഇല്ലാത്തത് കാരണം വേനൽക്കാല രോഗങ്ങളും പടർന്നുപിടിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇനി നമുക്ക് മുന്നിലുള്ളത് മഴക്കാലമാണ്. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വെറുതെ പേരിന് നടത്തിയാൽ പോരാ, അത് കൃത്യമായ പ്ലാനിംഗോടെ നടപ്പിലാക്കണം. അതുപോലെ നഗരത്തിലെ തെരുവുവിളക്കുകൾ വേണ്ട രീതിയിൽ പ്രവർത്തിക്കുന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ALSO READ; ‘വാൽപ്പാറ അപകടം ഞെട്ടിക്കുന്നതും വേദനാജനകവും കുടുംബങ്ങൾക്ക് നിയമപ്രകാരമുള്ള എല്ലാ സഹായവും സർക്കാർ നൽകും’ ; വി ശിവൻകുട്ടിഎന്തിനും ഏതിനും സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി എത്രകാലം ഇവർക്ക് മുന്നോട്ട് പോകാനാകും? നഗരസഭ ഭരണസമിതി മറ്റ് രാഷ്ട്രീയ പാർട്ടികളെ കൂടി വിശ്വാസത്തിൽ എടുക്കാൻ തയ്യാറാകണം. അടിയന്തിരമായി ഒരു സർവ്വകക്ഷി യോഗവും കൗൺസിൽ യോഗവും വിളിച്ചു ചേർത്ത് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നും കോർപ്പറേഷനോട് ആവശ്യപ്പെട്ടു.40 ദിവസത്തിനകം വികസന ബ്ലൂ പ്രിന്റ് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നൊക്കെ വലിയ അവകാശവാദങ്ങൾ കേട്ടിരുന്നു. എന്നാൽ അതൊക്കെ വെള്ളത്തിൽ വരച്ച വര പോലെയായി മാറിയിരിക്കുകയാണ്. തിരുവനന്തപുരത്തെ ജനങ്ങളുടെ ജീവിതം ഇത്തരത്തിൽ ദുസ്സഹമാക്കരുത്. ഭരണസമിതി ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ശക്തമായ ഇടപെടലുകൾക്ക് സർക്കാർ നിർബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു.The post ‘മാറാത്തത് മാറും എന്നതിൽനിന്ന് നാറാത്തത് നാറുംഎന്ന നിലയിലേക്ക് എത്തി’; തിരുവനന്തപുരം നഗരസഭയുടെ മാലിന്യ സംസ്കരണ പാളിച്ചയെ വിമർശിച്ച് വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.