അന്ന് ആദ്യ നമ്പ‌ർ ബോട്ടിൽ കയറിയതിനൊരു കാരണമുണ്ട്; ടൈറ്റാനികിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരിയുടെ ലൈഫ് ജാക്കറ്റ് വിറ്റത് ഞെട്ടിക്കുന്ന വിലയ്ക്ക്

Wait 5 sec.

ആ‌ർ എം എസ് ടൈറ്റാനിക് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ ധരിച്ചിരുന്ന ലൈഫ് ജാക്കറ്റ് ലേലത്തിൽ വിറ്റുപോയത് 670,000 പൗണ്ടിന് (ഏകദേശം 8.39 കോടി). ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ടൈറ്റാനികിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാരിയായ ലോറ മേബൽ ഫ്രാങ്കാറ്റെല്ലിയുടെ ജാക്കറ്റാണ് കഴിഞ്ഞ ദിവസം ചേർന്ന ലേലത്തിൽ വിറ്റത്. ഭ‌ർത്താവായ കോസ്‍മോ ഡഫ് ​ഗോ‌ർഡനും ഫാഷൻ ഡിസൈനർ ലൂസി ഡഫ് ​ഗോർ‍ഡനുമൊപ്പമായിരുന്നു ലോറ ടൈറ്റാനികിൽ യാത്ര ചെയ്തിരുന്നു. കപ്പൽ മുങ്ങിയ സമയത്ത് ആദ്യ ലൈഫ് ബോട്ടിൽ കയറിയായിരുന്നു അവ‌ർ രക്ഷപ്പെട്ടത്. ഇം​ഗ്ലണ്ടിലെ ദേവീസിൽ ഹെന്റി ആൽഡ്രിഡ്‍ജ് ആൻഡ് സൺ ആണ് ലൈഫ് ജാക്കറ്റ് ഒരു അഞ്ജാതന് വിറ്റത്.പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ദേവീസിൽ ഹെൻറി ആൽഡ്രിഡ്ജ് ആൻഡ് സൺ ലേലക്കാർ നടത്തിയ ടൈറ്റാനിക് മെമ്മൊറബിലിയ വിൽപ്പനയിലെ ഇനങ്ങളിൽ ഒന്നായിരുന്നു ഇത്. 250,000 പൗണ്ടിനും 350,000 പൗണ്ടിനും ഇടയിൽ വില ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ലേലത്തിൽ ജാക്കറ്റിന് വൻവില ലഭിക്കുകയായിരുന്നു. ഈ റെക്കോർഡ് വിലകൾ ടൈറ്റാനികിലുണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും ബഹുമാനിക്കുന്ന തരത്തിലുള്ളതാണെന്ന് ലേലക്കാരനായ ആൻഡ്രൂ അൽഡ്രിഡ്‍ജ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ ടൈറ്റാനിക്കിലെ ലൈഫ് ബോട്ടുകളിൽ ഒന്നിലെ സീറ്റ് കുഷ്യൻ 390,000 പൗണ്ടിനും വിറ്റുപോയിരുന്നു. also read: ഇറാൻ യുദ്ധത്തിലെ കാണാപ്പുറങ്ങൾ1912 ഏപ്രിൽ 15ന് ഇം​ഗ്ലണ്ടിൽ നിന്ന് ന്യൂയോ‌ർക്കിലേക്കുള്ള ആ​ദ്യ യാത്രയ്ക്കിടെ ഒരു മഞ്ഞുമലയിൽ ഇടിച്ചതിനെ തുട‌‌ർന്നാണ് ടൈറ്റാനിക് മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന ഏകദേശം 2,200 പേരിൽ 1,500 പേ‌ർക്കും ജീവൻ നഷ്ടപ്പെട്ടു. റിപ്പോർട്ടുകളനുസരിച്ച് 700 പേരാണ് അന്ന് ടൈറ്റാനിക്കിൽ നിന്ന് രക്ഷപ്പെട്ടത്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്പിൽ നിന്ന് യൂറോപ്പിൽ നിന്ന് ന്യൂയോ‌‌ർക്കിലേക്ക് വാണിജ്യാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന കുടിയേറ്റക്കാരെയും സമ്പന്നരായ യാത്രികരെയും വഹിക്കുന്ന ക്രൂയിസ് കപ്പലുകളുമായി മത്സരിക്കാൻ ശേഷിയുള്ള വിധത്തിലാണ് ടൈറ്റാനിക് രൂപകല്പന ചെയ്തിരുന്നത്. 1909 മാർച്ച് 31ന് ആരംഭിച്ച ടൈറ്റാനികിന്റെ നിർമാണം പൂർത്തിയാകാൻ നാല് വർഷമെടുത്തു. വടക്കേ അയർലൻഡിലെ ഹർലാൻഡ് ആൻഡ് വോൾഫ് എന്ന കപ്പൽശാലയിലാണ് ടൈറ്റാനിക് നിർമ്മിക്കപ്പെട്ടത്. 7.5 ദശലക്ഷം യു എസ് ഡോളർ ചെലവഴിച്ചാണ് ടൈറ്റാനിക് നിർമിച്ചത്.The post അന്ന് ആദ്യ നമ്പ‌ർ ബോട്ടിൽ കയറിയതിനൊരു കാരണമുണ്ട്; ടൈറ്റാനികിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരിയുടെ ലൈഫ് ജാക്കറ്റ് വിറ്റത് ഞെട്ടിക്കുന്ന വിലയ്ക്ക് appeared first on Kairali News | Kairali News Live.