കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എതിരെ പുതിയ നീക്കവുമായി പ്രതിപക്ഷം. തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് എതിരെ ഇംപീച്ച്മെൻ്റ് പ്രമേയം വീണ്ടും കൊണ്ടുവരുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.കൂടുതൽ എംപിമാരുടെ ഒപ്പ് ശേഖരിക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് അട്ടിമറി അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രമേയം. മുൻപ് പ്രതിപക്ഷം നൽകിയ പ്രമേയം രാജ്യസഭ ചെയർമാനും ലോക്സഭ സ്പീക്കറും തള്ളിയിരുന്നു. 193 എംപിമാരുടെ ഒപ്പ് അന്നത്തെ പ്രമേയത്തിൽ ഉണ്ടായിരുന്നു. വനിത സംവരണ ബിൽ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് പുതിയ നീക്കം.ALSO READ; വാൽപ്പാറ അപകടം; വാഹനമോടിച്ചത് ടെമ്പോ ട്രാവലർ ഡ്രൈവറല്ല സ്കൂൾ ബസ് ഡ്രൈവ‍ർThe post ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും ഇംപീച്ച്മെൻ്റ് പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം; കൂടുതൽ എംപിമാരുടെ ഒപ്പ് ശേഖരിക്കും appeared first on Kairali News | Kairali News Live.