‘വാൽപ്പാറ അപകടം ഞെട്ടിക്കുന്നതും വേദനാജനകവും കുടുംബങ്ങൾക്ക് നിയമപ്രകാരമുള്ള എല്ലാ സഹായവും സർക്കാർ നൽകും’ ; വി ശിവൻകുട്ടി

Wait 5 sec.

വാൽപ്പാറ വാഹനപകടം ഞെട്ടിക്കുന്നതും ഹൃദയഭേദകവുമാണെന്ന് വി ശിവൻകുട്ടി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം വാഹനാപകടത്തിൽ മരണപ്പെട്ടവരെ അനുസ്മരിച്ചുക്കൊണ്ട് സംസാരിച്ചത്. സ്കൂളിനെ മിക്കവുറ്റ കേന്ദ്രമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചവരാണ്, ആ സേവനം വിസ്മരിക്കാൻ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബങ്ങൾക്ക് നിയമപ്രകാരമുള്ള എല്ലാ സഹായവും സർക്കാർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സ്കൂളിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകേണ്ടതുള്ളതിനാൽ ഇതിനായി താൽക്കാലിക ചുമതല നൽകിയിട്ടുള്ളതായും അറിയിച്ചു.ALSO READ; പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റ ചട്ടലംഘനം,മുൻകൂട്ടി എഴുതി തയ്യാറാക്കിയ തിരക്കഥയെന്ന് പി സന്തോഷ് കുമാർ എം പികുട്ടികൾക്ക് കൗൺസിലിംഗ് നൽകാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്, ഇതിനായി ആരോഗ്യവകുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.സ്കൂൾ തുറക്കുന്നതിന് ഒരാഴ്ച മുൻപ് കൗൺസിലിംഗ് പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും വ്യക്തമാക്കി. പരിക്കേറ്റവർക്ക് വേണ്ട സഹായങ്ങൾ ഉറപ്പാക്കാനുള്ള ജില്ലാ കളക്ടറുമായി സംസാരിച്ച് കൃത്യമായി ഇടപെടൽ നടത്തിയിട്ടുണ്ട്. തിങ്കളാഴ്ച റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.The post ‘വാൽപ്പാറ അപകടം ഞെട്ടിക്കുന്നതും വേദനാജനകവും കുടുംബങ്ങൾക്ക് നിയമപ്രകാരമുള്ള എല്ലാ സഹായവും സർക്കാർ നൽകും’ ; വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.