തെന്നിന്ത്യയുടെ സൂപ്പർ താരം സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് കറുപ്പ്. റിലീസിനായി കാത്തിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആര്‍ ജെ ബാലാജി ആണ്. അടുത്തിടെയാണ് ഈ സിനിമയിലെ ആദ്യ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ആ ഗാനത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ച പ്രതികരണത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ആര്‍ ജെ ബാലാജി.പ്രേക്ഷകരെ വേണ്ടത്ര തൃപ്തിപ്പെടുത്താൻ ഗാനത്തിന് ആയില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ആര്‍ ജെ ബാലാജിയും ഇക്കാര്യം തുറന്നു സമ്മതിച്ചു. ഒരു അഭിമുഖത്തിനിടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം. അഞ്ചു മാസമായി സിനിമയുടെ ഒരു അപ്ഡേറ്റും നൽകിയിരുന്നില്ലെന്നും ഫാൻസ് അപ്ഡേറ്റുകൾക്കായി മുറവിളി കൂട്ടിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഫാൻസ് സ്നേഹം കൊണ്ടാണ് ചോദിച്ചുകൊണ്ടിരിക്കുന്നതെന്ന് പറഞ്ഞ സംവിധായകൻ, അവർക്കായി പാട്ട് കൊടുക്കാം എന്ന് തീരുമാനിക്കുകയായിരുന്നു എന്നും പറഞ്ഞു.‘റാത്തു രാസന്‍’ ആയിരുന്നു പടത്തിലെ സെക്കന്‍ഡ് സോങ്ങായി പ്ലാന്‍ ചെയ്തിരുന്നത്. എന്നാൽ ഈ പാട്ട് റീലീസ് ചെയ്യാൻ ആരും സമ്മതിച്ചില്ല. ‘നാങ്ക നാല് പേര്’ എന്ന പാട്ട് റിലീസിന് ശേഷം പുറത്തുവിടാമെന്നും തീരുമാനിച്ചിരുന്നു. പക്ഷേ അസിസ്റ്റന്റ്സിന്റെ നിര്‍ബന്ധം കാരണം ‘നാങ്ക നാല് പേര്’ തന്നെ ആദ്യം ഇറക്കിയെന്നും ഇതോടെ സൂര്യ ഫാൻസ് ഞങ്ങളെ എയറിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ അത് തങ്ങളുടെ മാത്രം തെറ്റാണെന്നും ആർ ജെ ബാലാജി അംഗീകരിച്ചു.ALSO READ: മമിതയെ ഇരുണ്ട നിറക്കാരിയാക്കിയതെന്തിന്? തമിഴ് നടിമാർക്ക് ക്ഷാമമാണോ? വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻനല്ല വിശന്നിരിക്കുന്നവർക്ക് ചൂടുവെള്ളം കൊടുത്താൽ എങ്ങനെയിരിക്കും? അതുപോലെ ആണ് ഫാൻസിൽ നിന്നുണ്ടായ പ്രതികരണമെന്ന് സംവിധായകൻ കൂട്ടിച്ചേർത്തു. അതേസമയം ആ പാട്ട് തനിക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണെന്നും സനിമയിൽ പക്ഷേ അതുപയോഗിച്ചിട്ടില്ലെന്നും ബാലാജി പറഞ്ഞു.യുവ സംഗീതസംവിധായകനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി ഈണം ഒരുക്കുന്നത്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിൽ തൃഷയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട് ഈ ചിത്രത്തിന്.The post ‘സൂര്യ ഫാൻസിനെയൊന്ന് തണുപ്പിക്കാനാണ് പാട്ട് പുറത്തുവിട്ടത്; പക്ഷേ അവർതന്നെ ഞങ്ങളെ തെറിവിളിച്ചു, എയറിലാക്കി’: ആർ ജെ ബാലാജി appeared first on Kairali News | Kairali News Live.