വാൽപാറ വാഹനാപകടത്തിന്റെ ഞെട്ടലിലാണ് കേരളമാകെ. ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ മൃതദേഹങ്ങളുമായുള്ള ആംബുലൻസുകൾ മലപ്പുറത്തേക്ക് പുറപ്പെട്ടു. രാവിലെ ഒൻപത് മണിയോടെയാണ് പൊതുദർശനം നടക്കും. മലപ്പുറം പാങ്ങ് അമ്പലപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പൊതു ദർശനം നടക്കുക. പൊതു ദർശനത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. വിവിധയിടങ്ങളിലായാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക. മരിച്ച അബ്ദുൽ മജീദ്(അധ്യാപകൻ), റൂഖിയ (ഭാര്യ) എന്നിവരെ പാങ്ങ് മാട്ടാത്ത് ജുമാമസ്ജിദിലും റംല (അധ്യാപിക), സാജിത (പാചക തൊഴിലാളി), ഷക്കീല (അധ്യാപിക) എന്നിവരെ പാങ്ങ് വലിയ ജുമാഅത്ത് പള്ളിയിലും അജിതയെ (അധ്യാപിക) ഷൊർണുർ ശാന്തിതീരത്തും ആശയെ (അധ്യാപിക)Also read: ചേതനയറ്റ് നാട്ടിലേക്ക്; മൃതദേഹങ്ങളുമായി ഒൻപത് ആംബുലൻസുകൾ മലപ്പുറത്തേക്ക്കൊളത്തൂർ തറവാട്ട് വീട്ടിലും സുഹറ(അധ്യാപിക) ഹാഷിം (മകൻ) എന്നിവരെ ഈസ്റ്റ് പാങ്ങ് ജുമാമസ്ജിദിലുമാണ് സംസ്കരിക്കുക. വലിയ വേദനയിലാണ് നാടാകെയുള്ളത്. സന്തോഷത്തോടെ ഉല്ലാസയാത്ര പുറപ്പെട്ടവരാണ് ചേതനയറ്റ് തിരിച്ച് സ്കൂൾ അങ്കണത്തിലേക്ക് എത്തുന്നത്.The post വാൽപ്പാറ അപകടം: അവരിനി ഇവിടെയുറങ്ങും; രാവിലെ ഒൻപത് മുതൽ പൊതുദർശനം appeared first on Kairali News | Kairali News Live.