‘മണ്ഡല പുനർനിർണയ ബിൽ പരാജയപ്പെട്ടപ്പോൾ ബിജെപി അപവാദ പ്രചരണം തുടങ്ങി, പരാജയപ്പെട്ടത് അവരുടെ തരികിട അജണ്ടകൾ’: പി സന്തോഷ് കുമാർ എംപി

Wait 5 sec.

വനിതാ സംവരണത്തിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയം നടപ്പിലാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം ദയനീയമായി പരാജയപ്പെട്ടതിൽ പ്രതികരിച്ച് പി സന്തോഷ് കുമാർ എംപി. മണ്ഡല പുനർനിർണയ ബിൽ പരാജയപ്പെട്ടപ്പോൾ ബിജെപി നേതാക്കളും പ്രവർത്തകരും അപവാദ പ്രചരണം ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ തരികിട അജണ്ടകൾ ആണ് പരാജയപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വനിതാ സംവരണം 2023ൽ തന്നെ എല്ലാവരുടെയും പിന്തുണയിൽ നിയമം ആയതാണ്. പ്രതിപക്ഷം സമ്മർദം ചെലുത്തിയതിനെ തുടർന്ന് പതിനാറാം തീയതി പ്രാബല്യത്തിൽ വന്നു. മണ്ഡല പുനർനിർണയം, സെൻസസ് എന്നിവ സ്ത്രീ സംവരണവുമായി ബന്ധപ്പെടുത്തരുത് എന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ട കാര്യമാണ്.ALSO READ: നിതിൻ രാജ് പ്രിൻസിപ്പലിൻ്റെ മുറിയിലെത്തി; പുറത്തുവന്നത് മരണത്തിന് 25 മിനിറ്റ് മുൻപുള്ള ദൃശ്യംബിജെപിക്ക് ധാർമികത ഇല്ല എന്നതിൻ്റെ തെളിവാണ് മണ്ഡല പുനർനിർണയം, സെൻസസ് എന്നിവ സ്ത്രീ സംവരണവുമായി ബന്ധപ്പെടുത്തിയത്. പ്രതിപക്ഷ ഐക്യം ഇല്ലായിരുന്നു എങ്കിൽ വനിതാ സംവരണ നിയമ വിജ്ഞാപനം ഇറങ്ങില്ലായിരുന്നു. 50 ശതമാനം സീറ്റ് വർധന പ്രസംഗത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ, രേഖകളിൽ ഉണ്ടായില്ല. സമയവും ധനവും വെറുതെ ചെലവഴിച്ച് പരാജയപ്പെടുമെന്ന് ഉറപ്പുള്ള ഭേദഗതി കൊണ്ടുവന്നതിന് രാജ്യത്തെ ജനങ്ങളോട് ബിജെപി മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.വലിയ അപകടത്തിൽ നിന്ന് ജനാധിപത്യത്തെയും ഫെഡറിലാസത്തെയും താൽക്കാലികമായി രക്ഷപ്പെടുത്താൻ പ്രതിപക്ഷത്തിന് സാധിച്ചു. വനിതാ സംവരണ ചട്ടങ്ങൾ രൂപീകരിക്കണം എന്നതാണ് സിപിഐ ഇനി ആവശ്യപ്പെടുന്നത്. ഇതിനായി സർവകക്ഷി യോഗം വിളിച്ച് ചർച്ച നടത്തണമെന്ന് പറഞ്ഞ അദ്ദേഹം ബിജെപിയുടെ രാജ്യവ്യാപക പ്രചരണ ക്യാംപയിൻ ആസൂത്രിതമാണെന്നും ചൂണ്ടിക്കാട്ടി.വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ മുൻകൂട്ടി തയ്യാറാക്കിയ പോസ്റ്ററുകളുമായി ബിജെപി എംപിമാർ ഇറങ്ങിയെന്നും എങ്ങനെ ഇവർക്ക് മുൻകൂട്ടി പോസ്റ്റർ തയ്യാറാക്കാൻ കഴിഞ്ഞുവെന്നും പി സന്തോഷ് കുമാർ എം പി ചോദിച്ചു.The post ‘മണ്ഡല പുനർനിർണയ ബിൽ പരാജയപ്പെട്ടപ്പോൾ ബിജെപി അപവാദ പ്രചരണം തുടങ്ങി, പരാജയപ്പെട്ടത് അവരുടെ തരികിട അജണ്ടകൾ’: പി സന്തോഷ് കുമാർ എംപി appeared first on Kairali News | Kairali News Live.