നോയിഡയിലെ ഫാക്ടറിയിൽ മിനിമം വേതനത്തിനായി സമരം ചെയ്യുന്ന തൊഴിലാളി സമരത്തെ കുറിച്ചുള്ള വാർത്തകൾ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് എങ്കിലും മലയാളം വാർത്ത മാധ്യമങ്ങളിൽ പലരും ഇത് അറിഞ്ഞ ഭാവം പോലും വയ്ക്കുന്നില്ല. മിനിമം വേതനം ആവശ്യപ്പെട്ട് തൊഴിലാളി സമരം നടക്കുന്ന നോയിഡയിലെ(NCR) CITU നേതാവ് ഗംഗേശ്വർ ദത്ത് ശർമ്മ കഴിഞ്ഞ ഒരാഴ്ചയായി വീട്ടുതടങ്കലിൽ ആയിരുന്നു. ഇദ്ദേഹത്തിന്റെ അടക്കമുള്ള തൊഴിലാളി നേതാക്കളെ മോചിപ്പിക്കാൻ ആണ് സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് എം എ ബേബി, സഖാക്കൾ എ എ റഹിം, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, ആർ അരുൺകുമാർ, പുഷ്പേന്ദ്ര ത്യാഗി എന്നിവർ ജില്ലാ മജിസ്ട്രേറ്റിന്റെ വീടിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. എന്നാൽ ഇത് സംബന്ധിച്ച് വാർത്തകൾ ഒന്നും മലയാളം വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നില്ല.കഴിഞ്ഞ രണ്ടര മാസമായി, രാജ്യത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ, മനുഷ്യത്വരഹിതമായ തൊഴിൽ, ജീവിത സാഹചര്യങ്ങൾ, സ്തംഭനാവസ്ഥയിലുള്ള വേതനം, അടിസ്ഥാന തൊഴിൽ അവകാശങ്ങളുടെ നിഷേധം, തൊഴിൽ വകുപ്പുകളുടെ നിർദയമായ, മാനേജ്മെന്റ് അനുകൂല മനോഭാവം എന്നിവയ്ക്കെതിരെ തൊഴിലാളികൾ സ്വമേധയാ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.ALSO READ: ബംഗാൾ എന്നും ആവേശമാണ്; സിപിഐഎം പൊരുതുന്നത് മണീപ്പവറിനും മസിൽ പവറിനുമെതിരെ: പി കെ ശ്രീമതി ടീച്ചർപോലീസ് ഗ്രാമങ്ങളില്‍ റെയ്ഡ് നടത്തുകയും, തൊഴിലാളികളെ വിവേചനരഹിതമായി മര്‍ദ്ദിക്കുകയും, നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അറസ്റ്റിലായ തൊഴിലാളികളുടെ വിവരങ്ങള്‍ അവരുടെ കുടുംബങ്ങളുമായി പങ്കുവെക്കുന്നില്ല. സിപിഐ (എം) ഡല്‍ഹി സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ഗംഗേശ്വര്‍ ദത്ത് ശര്‍മ്മയും സിഐടിയു നോയിഡ ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി സഖാവ് റാം സ്വരത്തും വീട്ടുതടങ്കലിൽ ആയിരുന്നു. ഇവരുടെ ഉൾപ്പെടെ മോചനത്തിനും അന്യായമായി കസ്റ്റഡിയിൽ എടുത്തവരെ മോചിപ്പിക്കാനുമാണ് സിപിഐഎം പ്രതിനിധികൾ മുന്നിലേക്ക് വന്നത്.സിപിഐഎം പ്രതിനിധികൾ നട്ത്തിയ ശക്തമായ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് ഇവരെ മോചിപ്പിച്ചത്. എന്നാൽ ഈ കാര്യങ്ങൾ ഒന്നും ലയാളം വാർത്ത മാധ്യമങ്ങൾ അറിഞ്ഞില്ല എന്നുള്ളത് വിശ്വസനീയമല്ല. മനഃപൂർവ്വം മറന്നുകളയുന്ന ഇത്തരം വാർത്തകൾക്ക് പിന്നിൽ ശക്തമായ രാഷ്ട്രീയ സ്വാധീനം കൂടിയുണ്ട്.നോയിഡയിലെ തൊഴിലാളികളുടെ വേതന വർധനവ് തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ ഇടപെടലുമായി മുമ്പോട്ട് പോകാനാണ് CPIM ന്റെ തീരുമാനം. അന്യായമായി തടവിലാക്കപ്പെട്ട തൊഴിലാളികളെയും നേതാക്കളെയും സന്ദർശിക്കുന്നതിൽ നിന്ന് തടഞ്ഞ ഭരണകൂട നടപടിക്കെതിരെ CPIM ജനറൽ സെക്രട്ടറി എം.എ ബേബി, രാജ്യ സഭാ എം പിമാർ വി. ശിവദാസൻ, എ.എ റഹീം, ജോൺ ബ്രിട്ടാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കസ്റ്റഡിയിലെടുത്ത സിഐടിയു നേതാക്കളായ പി.വി അനിയൻ, വീരേന്ദ്ര ഗൗർ എന്നിവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.The post എന്തേ മലയാളം വാർത്ത മാധ്യമങ്ങൾ ഇതൊന്നും അറിഞ്ഞില്ലേ ? CITU നേതാക്കളെ വീട്ടുതടങ്കലിലാക്കിയത് റിപ്പോർട്ട് ചെയ്യാതെ മലയാള മാധ്യമങ്ങൾ appeared first on Kairali News | Kairali News Live.