ഇറാനുമായുള്ള സമാധാന ചർച്ചകളിൽ ധാരണയായില്ലെങ്കിൽ വീണ്ടും ശക്തമായ ബോംബാക്രമണം ആരംഭിക്കുമെന്ന ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം പാകിസ്ഥാൻ്റെ മധ്യസ്ഥതയിൽ ചർച്ച നടന്നിരുന്നുവെങ്കിലും ഇത് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ രണ്ടാം ഘട്ട ചർച്ചകൾ നടക്കാനിരിക്കെയാണ് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് എത്തിയിരിക്കുന്നത്.ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഉൾപ്പെടെയുള്ള ആണവ അവശിഷ്ടങ്ങൾ (‘ന്യൂക്ലിയർ ഡസ്റ്റ്’) അമേരിക്ക പിടിച്ചെടുക്കുമെന്ന് ട്രംപ് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഈ വിവരം പങ്കുവെച്ചത്. നിശ്ചിത സമയത്തിനകം കരാർ ഒപ്പിട്ടില്ലെങ്കിൽ വെടിനിർത്തൽ നീട്ടില്ലെന്നും ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ALSO READ: എൽപിജി പ്രതിസന്ധികൾക്ക് അന്ത്യമായി ? ഹോർമൂസ് കടലിടുക്ക് തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്ഇറാനിയൻ തുറമുഖങ്ങൾക്കും കപ്പലുകൾക്കും മേലുള്ള യുഎസ് ഉപരോധം കർശനമായി തുടരും. ഇറാൻ്റെ എണ്ണ കയറ്റുമതി പൂർണ്ണമായും തടയുമെന്നും ഭീഷണിയുണ്ട്. ഇറാൻ ഇനി ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നാണ് ട്രംപിന്റെ വാദം. എന്നാൽ ട്രംപിൻ്റെ പുതിയ പ്രസ്താവനയോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.The post ചർച്ച പരാജയപ്പെട്ടാൽ ശക്തമായ ബോംബാക്രമണം; ഭീഷണിയുമായി ഡൊണാൾഡ് ട്രംപ് appeared first on Kairali News | Kairali News Live.