47 ദിവസത്തെ കാത്തിരിപ്പിന് വിരാമം; ദുബായിൽ നിന്നും പുറപ്പെട്ട യാത്രാ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു

Wait 5 sec.

ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് കപ്പൽ ഗതാഗതം സ്തംഭിച്ച ഹോർമുസ് കടലിടുക്കിലൂടെ ആദ്യമായി ഒരു യാത്രാ കപ്പൽ വിജയകരമായി കടന്നുപോയി.യുദ്ധം ആരംഭിച്ചതിന് ശേഷം ഈ വഴി കടന്നുപോകുന്ന ആദ്യ പാസഞ്ചർ വെസ്സലായ ‘സെലസ്റ്റിയൽ ഡിസ്കവറി’ ഇപ്പോൾ ഒമാനിലെ മസ്‌കറ്റിലേക്ക് യാത്ര തുടരുകയാണ്.മാൾട്ടയുടെ പതാകയേന്തിയ ഈ കപ്പൽ കഴിഞ്ഞ 47 ദിവസമായി ദുബായ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയായിരുന്നു. മാർച്ച് ആദ്യവാരമാണ് കപ്പൽ ദുബായിൽ എത്തിയത്.നിലവിൽ ഒമാൻ ലക്ഷ്യമാക്കി നീങ്ങുന്ന കപ്പൽ ശനിയാഴ്ച വൈകുന്നേരത്തോടെ മസ്‌കറ്റിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.മറൈൻ ട്രാഫിക് (MarineTraffic) നൽകുന്ന വിവരങ്ങൾ പ്രകാരം, വെള്ളിയാഴ്ചയാണ് കപ്പൽ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് മറികടന്നത്. ഈ യാത്രയിൽ കപ്പലിൽ യാത്രക്കാർ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.യുദ്ധസാഹചര്യത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തിയതോടെ യാത്ര തുടരാനാവാതെ കപ്പൽ കുടുങ്ങുകയായിരുന്നു. ലെബനനിൽ കൂടി വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാൻ ഹോർമുസ് തുറക്കുന്നതായി പ്രഖ്യാപിച്ചത്ഹോർമുസ് കടലിടുക്കിലൂടെയുള്ള ഈ യാത്ര പശ്ചിമേഷ്യയിലെ കപ്പൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കപ്പെടുമെന്നതിന്റെ സൂചനയായിട്ടാണ് ചിലർ കാണുന്നത്. എങ്കിലും യുദ്ധക്കപ്പലുകളും ഉപരോധവും ഇപ്പോഴും മേഖലയിൽ നിലനിൽക്കുന്നതിനാൽ സാധാരണ ഗതാഗതം പൂർണ്ണമായി പുനരാരംഭിക്കാൻ ഇനിയും സമയമെടുക്കും.The post 47 ദിവസത്തെ കാത്തിരിപ്പിന് വിരാമം; ദുബായിൽ നിന്നും പുറപ്പെട്ട യാത്രാ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു appeared first on Arabian Malayali.