ബംഗാൾ എന്നും ആവേശമാണെന്നും. മണിപ്പവറും മസിൽ പവറും അധികാരവും എല്ലാ ജനാധിപത്യ മര്യാദകളും അതിലംഘിച്ച് ബംഗാളിൽ ഇടപെടുമ്പോൾ അവിടെയാണ് ഇതൊന്നുമില്ലാത്ത സി പി ഐ എം പൊരുതുന്നതെന്നും പികെ ശ്രീമതി ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു. തെരഞ്ഞെടുപ്പ് ആവേശത്തിൻ്റെ വീ‍ഡിയോ പങ്കു വച്ചായിരുന്നു ശ്രീമതി ടീച്ചറുടെ കുറിപ്പ്. സ്വീകരണ കേന്ദ്രങ്ങളിലെ വൻ ജനപങ്കാളിത്തവും വീഡിയോയിൽ കാണാം.Also read: വനിതാ ബിൽ: പാർലമെൻ്റിൽ ദയനീയ പരാജയം; മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് അവസാനിക്കുംഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംതെരഞ്ഞെടുപ്പ് പോരാട്ടത്തിന് സജീവ നേതൃത്വം നൽകാൻ നമ്മുടെ പ്രിയപ്പെട്ട നേതാവ്, സി. പി. ഐ. എം. ന്റെ പി. ബി. മെമ്പറും ബംഗാൾ സ്റ്റേറ്റ് സെക്രട്ടറിയുമായ സ. മുഹമ്മദ് സലിം വിശ്രമമില്ലാതെ രംഗത്തുണ്ട് ഐതിഹാസികമായ അവകാശപോരാട്ടങ്ങളുടെ വിളനിലമായ ബംഗാളിൽ സി. പി. ഐ എം. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കഴിഞ്ഞകാലത്തുണ്ടായ തിരിച്ചടിയേ അതിജീവിക്കും. മണിപ്പവറും മസിൽ പവറും അധികാരവും എല്ലാ ജനാധിപത്യ മര്യാദകളും അതിലംഘിച്ച് അവിടെ ഇടപെട്ടുകൊണ്ടിരിക്കുന്നു എന്ന് എല്ലാവർക്കും അറിയാം. അവിടെയാണ് ഇതൊന്നുമില്ലാത്ത സി പി ഐ എം പൊരുതുന്നത്.The post ബംഗാൾ എന്നും ആവേശമാണ്; സിപിഐഎം പൊരുതുന്നത് മണീപ്പവറിനും മസിൽ പവറിനുമെതിരെ: പി കെ ശ്രീമതി ടീച്ചർ appeared first on Kairali News | Kairali News Live.