അയ്യോ ഇതെന്തൊരു കുതിപ്പാണ് !!! സ്വർണവിലയിൽ വൻമാറ്റം; അറിയാം ഇന്നത്തെ വില

Wait 5 sec.

ലോകത്ത് വിപണിയിൽ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ നാളുകളായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷവും മറ്റ് അരക്ഷിതാവസ്ഥകളും ലോകവിപണിയെ വലിയ രീതിയിൽ ബാധിച്ചു. ഇത് സ്വർണ വിലയേയും വലിയ തരത്തിലാണ് ബാധിച്ചത്. അതിന്റ പ്രതിഫലനം കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിപണിയിലുണ്ടായിരുന്നു.ഇന്നലെ 1,13,640 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. ഒരു ​ഗ്രാം സ്വർണത്തിന് 14,205 രൂപയുമയിരുന്നു. അതിൽ നിന്നും വില വീണ്ടും കൂടിയിരിക്കുകയാണ്. 1,14,240 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിൻ്റെ വില. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ്.Also read: വലിയ തകർച്ചയുണ്ടായില്ല; ഓഹരി വിപണി നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തുഹോർമൂസ് കടലിടുക്ക് ഉൾപ്പെടെ തുറന്നത് ലോകത്ത് വിപണിയിൽ മാറ്റങ്ങൾ കൊണ്ടു വരുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. ഇനിയുള്ള ദിവസങ്ങളിൽ എങ്ങനെയായിരിക്കും സ്വർണ വിലയെന്നതും വിപണി നോക്കിയിരിക്കുകയാണ്. യുദ്ധം അവസാനിച്ചാൽ വിലയിൽ കുറവുണ്ടാകുമോ എന്ന് അറിയാനാണ് നിലവിൽ ജനങ്ങൾ കാത്തിരിക്കുന്നതും. സ്വർണവിലിയിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകുമ്പോഴും അത് കേരളത്തിലെ ജ്വല്ലറികളെ വലിയ തരത്തിൽ ബാധിച്ചിട്ടില്ലെന്നും ജ്വല്ലറി ഉടമകൾ പറയുന്നു.The post അയ്യോ ഇതെന്തൊരു കുതിപ്പാണ് !!! സ്വർണവിലയിൽ വൻമാറ്റം; അറിയാം ഇന്നത്തെ വില appeared first on Kairali News | Kairali News Live.