കണ്ണൂർ| തിമിരി ബോംബ് കേസിൽ 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ് ശിക്ഷ വിധിച്ചു. തളിപ്പറമ്പ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ എൻ പ്രശാന്താണ് ശിക്ഷ വിധിച്ചത്.കണ്ണൂർ ആലക്കോട് തിമിരിയിൽ ആർ എസ്എസ്-ബിജെപി പ്രവർത്തകരെ ലക്ഷ്യമാക്കി ബോംബ് എറിഞ്ഞ കേസിലാണ് ശിക്ഷ. പഞ്ചായത്ത് അംഗം അടക്കം 10 സി പി എം പ്രവർത്തകർക്കാണ് 25 വർഷം തടവ് വിധിച്ചത്. രണ്ടാം പ്രതി തെക്കിനിയിൽ ടി വി ബിനു എന്ന ഉടുമ്പ് ബിനു 25 വർഷം തടവ് അനുഭവിക്കണം. 9 പേർ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം തടവ് അനുഭവിച്ചാൽ മതിയാകും.തളിപ്പറമ്പ് താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നിലവിലെ ചെയര്‍മാന്‍ തിമിരി എളയാട് മേമന ഹൗസില്‍ എം കെ പ്രദീപ് കുമാര്‍, സി പി എം ആലക്കോട് ഏരിയാ കമ്മിറ്റി മുന്‍ സെക്രട്ടറിയും സഹകരണ ബേങ്ക് മുന്‍ പ്രസിഡന്റും നിലവില്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ തിമിരി അടുക്കം ഇടത്തിലെ വീട്ടില്‍ ഹൗസ് പി വി ബാബുരാജ്, തിമിരി കാരയാട് തെക്കിനിയില്‍ ഹൗസില്‍ ടി വി ബിനു എന്ന ഉടുമ്പ് ബിനു, തിമിരി കൂത്തമ്പലം പനയംതിട്ട പുതിയപുരയില്‍ ഹൗസില്‍ പി പി സത്യന്‍, തിമിരി അടുക്കം ഇടത്തിലെ വീട്ടില്‍ ഇ വി വിനോദ് കുമാര്‍, തിമിരി എളയാട് പാലേരി വിജയന്‍, എളയാട് കരിപ്പാല്‍ പടിഞ്ഞാറെ വീട്ടില്‍ കെ പി സുരേഷ്, തിമിരി ചെറുപാറ കേക്കേവയല്‍ ഹൗസില്‍ ടോബി, തിമിരി കോറോത്ത് വളപ്പില്‍ ജനാര്‍ദനന്‍, തിമിരി കാരയാട് മാന്‍വെട്ടുംകുന്നേല്‍ ഹൗസില്‍ ശിവപ്രസാദ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.ആര്‍ എസ് എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കം നിലനിന്നിരുന്നു. 2011 നവംബര്‍ 27 ന് വൈകിട്ട് 4.30ഓടെ തിമിരി ഔവര്‍ കോളജിനു സമീപത്തു വച്ച് വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കു നേരെ ബോംബെറിഞ്ഞുവെന്നാണ് കേസ്. അക്രമത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്കേറ്റിരുന്നു.