കോഴിക്കോട് പലേരിയിൽ വിദ്യാർഥി മുങ്ങിമരിച്ചു. തിരുവള്ളൂർ സ്വദേശികളായ ബാലൻ -ഷിജി ദമ്പതികളുടെ മകൻ സിദ്ധാർത്ഥ് (15) ആണ് മരിച്ചത്. മാതാവിനൊപ്പം കുറ്റ്യാടിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. തിരുവള്ളൂർ ശാന്തി നികേതൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.അതേ സമയം ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവർക്ക് ശ്വാസതടസം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിച്ചവരിൽ ഒരാൾ മരിച്ചു. പശ്ചിമബംഗാൾ സ്വദേശി ഷഹബേദ് ദാസ് (20) ആണ് മരിച്ച ത്. ആയിഷ ബോട്ടിലെ ജീവനക്കാർക്കാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്. Also read: നിതിൻ രാജിന്റെ മരണം: അറസ്റ്റിലായ ലോൺ ആപ്പ് നടത്തിപ്പുകാർ റിമാൻഡിൽബോട്ടിൽ ഉണ്ടായിരുന്നത് പന്ത്രണ്ട് പേരാണ് ഉണ്ടായിരുന്നത്. എഞ്ചിൻ റൂമിൽ വെള്ളം കയറിയതിൻ്റെ കാരണം നോക്കാൻ പോയപ്പോൾ ആണ് ശ്വാസതട സ്സം അനുഭവപ്പെട്ടത്. പത്ത് നോട്ടിക്കൽ മൈൽ അകലവെച്ചാണ് ബോട്ടിൽ വെള്ളം കയറിയത്. ശ്വാസതടസം അനുഭവപ്പെട്ട 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതിലാണ് ഒരാൾ മരിച്ചത്.The post കോഴിക്കോട് വിദ്യാർഥി മുങ്ങിമരിച്ചു; ബേപ്പൂരിൽ മത്സ്യബന്ധനത്തിന് പോയവരിൽ ഒരാൾ ശ്വാസം കിട്ടാതെ മരിച്ചു appeared first on Kairali News | Kairali News Live.