വാൽപ്പാറയിൽ ടെംപോ ട്രാവലർ മറിഞ്ഞ് സ്കൂൾ അധ്യാപകരടക്കം ഒമ്പതുപേർ മരിച്ച സംഭവം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അവധിക്കാലം ആഘോഷിക്കാനായി പോയവർ ചേതനയറ്റ നിലയിലാണ് സ്വന്തം നാട്ടിൽ തിരിച്ചെത്തിയത്. ടെംപോ ട്രാവലർ ഹെയർപിൻ വളവിൽ നിയന്ത്രണം വിട്ട് 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായെന്നാണ് പ്രാഥമിക വിവരം. ഇപ്പോഴിതാ സോഷ്യൽ മീഡിയയലിടക്കം ഹെയർപിൻ വളവുകളിൽ വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. ഭൂരിഭാഗം ചർച്ചകളും ചുരം കയറുന്ന ന്യൂജനറേഷൻ ഡ്രൈവർമാരറിയാനെന്ന രീതിയിലുള്ള നിർദേശങ്ങളാണ് പുറത്തുവരുന്നത്.ചുരം കയറുന്നതിനെക്കാൾ സാഹസികം നിറഞ്ഞതാണ് ചുരമിറങ്ങുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ പൊതുവെ പറയുന്നത്. എന്നാൽ പലരും ഇതിന്റെ ഗൌരവവും മനസിലാക്കാതെയാണ് വാഹനമോടിക്കുന്നതെന്നാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ശ്രീകാന്ത് ബാലകൃഷ്ണൻ പറയുന്നത്. ചുരം കയറുന്ന ഡ്രൈവർമാർ ഓർക്കാൻ ചില കാര്യങ്ങളും ശ്രീകാന്ത് ബാലകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.ഏത് ഗിയറിലാണോ ചുരം കയറുന്നത് അതേ ഗിയറിൽ തന്നെ വേണം ആ ഇറക്കവും ഇറങ്ങാനെന്നാണ് കുറിപ്പ്. ഇറക്കങ്ങളിൽ വാഹനം നിയന്ത്രിക്കാൻ ഗിയറുകളെ ഉപയോഗിക്കുന്നതിന് പകരം തുടർച്ചയായി ബ്രേക്ക് ഉപയോഗിക്കുന്നത് അതീവ അപകടകരമാണെന്നും കുറിപ്പിൽ പറയുന്നുണ്ട്.യാത്ര ചെയ്യാൻ കൂടുതൽപേരും തിരഞ്ഞെടുക്കുന്ന വാഹനങ്ങളിലൊന്നാണ് ടെംപോ ട്രാവലർ. ഹൈറേഞ്ച് യാത്രകളിൽ ഈ വാഹനം ഉപയോഗിക്കുമ്പോൾ നല്ല ശ്രദ്ധ വേണമെന്നും പറയുന്നുണ്ട്. അതായത് ചുരമിറങ്ങുന്ന സമയങ്ങളിൽ കൃത്യമായ ഗിയറിൽ ആക്സിലേറ്റർ ചവിട്ടാതെ സാവധാനം ഓടിച്ചാൽ ഒരു കുഴപ്പുവുമുണ്ടാകില്ലെന്നാണ് വാഹനത്തെപ്പറ്റി അറിയുന്നവരും വിദഗ്ധരും പറയുന്നത്. ബ്രേക്ക് ചവിട്ടിയിറങ്ങിയാൽ പെട്ടെന്ന് ബ്രേക്ക് നഷ്ടപ്പെടുന്ന വാഹനങ്ങളിലൊന്നാണ് ടെംപോ ട്രാവലർ. മറ്റുവാഹനങ്ങൾ പോലെയല്ല ടെംപോ ട്രാവലറെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം. അതിനാൽ യാത്ര പോകുമ്പോൾ ടെംപോ ട്രാവലർ ഓടിച്ച് പരിചയമുള്ള ഡ്രൈവർമാരെ മാത്രം വിളിക്കണമെന്ന നിർദേശവും കൊടുക്കുന്നുണ്ട്.Also read: വാഹന പ്രേമികൾ ഞെട്ടുമോ? ഇന്ത്യയിൽ പ്രിയപ്പെട്ടെ മാരുതി സൂസൂക്കി ഇഗ്നിസ് നിർത്തലാക്കുന്നുചുരങ്ങളിൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റ് പ്രധാന കാര്യങ്ങൾ1 ബ്രേക്ക് ഫെയ്ലിയർ : വലിയ ഇറക്കങ്ങളിൽ തുടർച്ചയായി ബ്രേക്ക് ഉപയോഗിക്കുമ്പോൾ ബ്രേക്ക് ഡ്രം അമിതമായി ചൂടാകുന്നു. ഇത് ബ്രേക്ക് ലൈനറുകൾ ഹാർഡ് ആകാനും തന്മൂലം ബ്രേക്കിന്റെ കാര്യക്ഷമത പൂർണ്ണമായും നഷ്ടപ്പെടാനും കാരണമാകുന്നു.2 എൻജിൻ ബ്രേക്കിംഗ് : ചെറിയ ഗിയറിൽ ഇറങ്ങുമ്പോൾ എൻജിൻ തന്നെ വാഹനത്തിന്റെ വേഗത നിയന്ത്രിക്കും. ഇതിനെയാണ് എൻജിൻ ബ്രേക്കിംഗ് എന്ന് പറയുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ചെറിയ രീതിയിൽ മാത്രം ബ്രേക്ക് ഉപയോഗിച്ച് നമുക്ക് സുരക്ഷിതമായി വാഹനം നിയന്ത്രിക്കാം.3 ശ്രദ്ധയും സംയമനവും: വാഹനത്തിനുള്ളിലെ വിനോദങ്ങളോ മറ്റ് അശ്രദ്ധകളോ അല്ല മിക്കപ്പോഴും അപകടം വരുത്തുന്നത്, മറിച്ച് ഡ്രൈവിംഗിലെ സാങ്കേതികമായ ഇത്തരം അറിവില്ലായ്മയും അമിത വേഗതയുമാണ്. റോഡിലെ ഓരോ വളവിലും ഡ്രൈവറുടെ പൂർണ്ണമായ ശ്രദ്ധ അത്യാവശ്യമാണ്.‍The post മറ്റുവാഹനങ്ങൾ പോലെയല്ല ടെംപോ ട്രാവലർ; ഗൗരവം മനസിലാക്കാതെ പോകരുത്, ചുരമിറങ്ങുന്ന സമയത്ത് പലരും മറന്നുപോകുന്ന ചില കാര്യങ്ങൾ appeared first on Kairali News | Kairali News Live.