ചുട്ടുപൊള്ളുന്ന ചൂടത്ത് ഇത് കഴിക്കൂ ആശ്വാസമുണ്ടാകും; എന്തൊക്കെ കഴിക്കാം, എന്തൊക്കെ കുടിക്കാം

Wait 5 sec.

കേരളത്തിൽ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. കഠിനമായ ചൂടിനെ പ്രതിരോധിക്കാൻ നമ്മൾ മുൻകരുതലുകൾ എടുത്തേ മതിയാകൂ. ഇല്ലെങ്കിൽ വലിയ അപകടത്തിലേക്കാണ് അത് എത്തിക്കുക. ഈ ചൂടിനെ പ്രതിരോധിക്കാൻ എന്തൊക്കെയാണ് കഴിക്കോണ്ടത് എന്തൊക്കെയാണ് കുടിക്കേണ്ടതെന്ന് നിങ്ങൾക്കറിയാമോ ഇല്ലെങ്കിൽ നോക്കൂ ഇതൊക്കെ കഴിക്കുന്നതും കുടിക്കുന്നതും ചൂട് കുറക്കാനും ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.അമിതമായി ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണ പദാർഥങ്ങൾ കഴിക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. അത് ശരീരതാപം വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നുണ്ട്. സമീ​ഗ്രിതമായതും ലഘുവായതുമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുകയെന്നതാണ് പ്രധാനം. പച്ചക്കറിയും പഴങ്ങളും ധാരളമായി കഴിക്കുന്നതും ഈ ചൂടിൽ ശരീരത്തിന് ​ഗുണം ചെയ്യും. അതിൽ മുൻപന്തിയിൽ നിൽക്കുന്നതാണ് തണ്ണിമത്തൻ. ഇതിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഓറഞ്ച്, മുന്തിരി, പൈനാപ്പിൾ, കക്കിരി, വെള്ളരി എന്നിവയും കഴിക്കുന്നത് നല്ലതാണ്.Also read: കോളിഫ്‌ളവര്‍ കൊണ്ട് ഇനി ഇങ്ങനെ ചെയ്തുനോക്കൂ; ഉണ്ടാക്കാനും എളുപ്പമാണേ…ഉപ്പിട്ട നാരങ്ങാ വെള്ളം, മേരും വെള്ളം, ഇളനീർ എന്നിവ കുടിക്കുന്നത് നല്ലതാണ്. ഇതിന് പുറമെ ധാ​രാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ചായ, കാപ്പി, കാർബണേറ്റ‍ഡ് പാനീയങ്ങൾ, മദ്യം എന്നിവ ഒഴിവാക്കുന്നതാണ് ഉത്തമം. ഇത് ശ്രദ്ധിക്കുകയാണെങ്കിൽ ഈ പൊള്ളുന്ന ചൂടിനെ നമുക്ക് അതജീവിക്കാം.The post ചുട്ടുപൊള്ളുന്ന ചൂടത്ത് ഇത് കഴിക്കൂ ആശ്വാസമുണ്ടാകും; എന്തൊക്കെ കഴിക്കാം, എന്തൊക്കെ കുടിക്കാം appeared first on Kairali News | Kairali News Live.