മണ്ഡല പുനർനിർണയത്തിൽ തമിഴ് നാട്ടിൽ ആളിക്കത്തി പ്രതിഷേധങ്ങൾ: നിലപാട് വ്യക്തമാക്കി പ്രമുഖർ; കറുത്ത വസ്ത്രം ധരിച്ച് സമൂഹമാധ്യമത്തിൽ ഫോട്ടോ

Wait 5 sec.

കേന്ദ്രസർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകൾക്കാണ് നാട് സാക്ഷ്യം വ​​ഹിച്ചു കൊണ്ടിരിക്കുന്നത്. വനിതാ സംവരണ ബില്ലിൻ്റെ മറവിൽ മണ്ഡല പുനർനിർണയെ കൊണ്ടു വന്ന് രാജ്യത്തിൻ്റെ ഫെഡറലിസത്തെ തകർക്കാനാണ് അവർ ലക്ഷ്യം വയ്ക്കുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ​രാജ്യത്താകെമാനം ഉയ‌ർന്നു വരുന്നത്. പ്രതിപക്ഷം ലോക്സഭയിൽ ബില്ലിനെ എതിർത്തു കൊണ്ട് രം​ഗത്ത് വന്നു. തമിഴ് നാട്ടിൽ ഇന്ന് കരിദിനം ആചരിച്ചു. കറുത്ത വസ്ത്രം ധരിച്ചായിരുന്നു ഡി എം കെ പ്രതിനിധികൾ ഇന്ന് ലോക്സഭയിൽ എത്തിയത്.തമിഴ്നാട്ടിലെ സിനിമ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖരും ഇതിനെതിരെ രം​ഗത്ത് വന്നിരുന്നു. കറുത്ത വസ്ത്രങ്ങൾ ധരിച്ച് അവരെല്ലാം രാഷ്ട്രീയ നിലപാടും പ്രതിഷേധവും വ്യക്തമാക്കി. Also read: മണ്ഡലപുനര്‍നിര്‍ണയം പ്രതിഷേധം ശക്തമാക്കി സിപിഐഎമ്മും സ്റ്റാലിനുംആക്ടിവിസ്റ്റും നടിയുമായ രോഹിണി ‘Against unfair delimitation’ എന്ന ക്യാപ്ഷനോടെ സമൂഹമാധ്യമത്തിൽ ഫോട്ട് പങ്കുവച്ചു. കറുത്ത വസ്ത്രം ധരിച്ചായിരുന്നു അവർ ചിത്രം പങ്കു വച്ചത്. ഉദയനിധി സ്റ്റാലിനും ഇന്ന് കറുപ്പ് വസ്ത്രത്തിലായിരുന്നു. ഈ ചിത്രങ്ങൾ അദ്ദേഹം സമൂഹമാധ്യത്തിൽ പങ്കു വച്ചു.The post മണ്ഡല പുനർനിർണയത്തിൽ തമിഴ് നാട്ടിൽ ആളിക്കത്തി പ്രതിഷേധങ്ങൾ: നിലപാട് വ്യക്തമാക്കി പ്രമുഖർ; കറുത്ത വസ്ത്രം ധരിച്ച് സമൂഹമാധ്യമത്തിൽ ഫോട്ടോ appeared first on Kairali News | Kairali News Live.