കേന്ദ്രസർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകൾക്കാണ് നാട് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. വനിതാ സംവരണ ബില്ലിൻ്റെ മറവിൽ മണ്ഡല പുനർനിർണയെ കൊണ്ടു വന്ന് രാജ്യത്തിൻ്റെ ഫെഡറലിസത്തെ തകർക്കാനാണ് അവർ ലക്ഷ്യം വയ്ക്കുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്താകെമാനം ഉയർന്നു വരുന്നത്. പ്രതിപക്ഷം ലോക്സഭയിൽ ബില്ലിനെ എതിർത്തു കൊണ്ട് രംഗത്ത് വന്നു. തമിഴ് നാട്ടിൽ ഇന്ന് കരിദിനം ആചരിച്ചു. കറുത്ത വസ്ത്രം ധരിച്ചായിരുന്നു ഡി എം കെ പ്രതിനിധികൾ ഇന്ന് ലോക്സഭയിൽ എത്തിയത്.തമിഴ്നാട്ടിലെ സിനിമ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖരും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. കറുത്ത വസ്ത്രങ്ങൾ ധരിച്ച് അവരെല്ലാം രാഷ്ട്രീയ നിലപാടും പ്രതിഷേധവും വ്യക്തമാക്കി. Also read: മണ്ഡലപുനര്‍നിര്‍ണയം പ്രതിഷേധം ശക്തമാക്കി സിപിഐഎമ്മും സ്റ്റാലിനുംആക്ടിവിസ്റ്റും നടിയുമായ രോഹിണി ‘Against unfair delimitation’ എന്ന ക്യാപ്ഷനോടെ സമൂഹമാധ്യമത്തിൽ ഫോട്ട് പങ്കുവച്ചു. കറുത്ത വസ്ത്രം ധരിച്ചായിരുന്നു അവർ ചിത്രം പങ്കു വച്ചത്. ഉദയനിധി സ്റ്റാലിനും ഇന്ന് കറുപ്പ് വസ്ത്രത്തിലായിരുന്നു. ഈ ചിത്രങ്ങൾ അദ്ദേഹം സമൂഹമാധ്യത്തിൽ പങ്കു വച്ചു.The post മണ്ഡല പുനർനിർണയത്തിൽ തമിഴ് നാട്ടിൽ ആളിക്കത്തി പ്രതിഷേധങ്ങൾ: നിലപാട് വ്യക്തമാക്കി പ്രമുഖർ; കറുത്ത വസ്ത്രം ധരിച്ച് സമൂഹമാധ്യമത്തിൽ ഫോട്ടോ appeared first on Kairali News | Kairali News Live.