ദില്ലിയിൽ പാർക്കിങ് സ്പേസിനെ ചൊല്ലിയുള്ള തർക്കത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചു. പ്രീത് വിഹാർ എന്ന ഫ്ലാറ്റിലാണ് തർക്കമുണ്ടായതും വെടിവെപ്പുണ്ടായതും. നോയിഡയിൽ നിന്നുമെത്തിയ പങ്കജ് നെയ്യാർ എന്ന 34 കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ ഫ്ലാറ്റിലെ താമസക്കാരനാണ്. ഇന്ന് പുലർച്ചെയാണ് കാർ പാർക്കിങിനെച്ചൊല്ലി തർക്കമുണ്ടായത്. ഫ്ലാറ്റിലെ അന്തേവാസിയായ ഗൗരവ് ശർമയെന്നയാൾ തൻ്റെ ഫോർച്ച്യൂണർ പാർക്ക് ചെയ്യാൻ സ്ഥലമില്ലെന്നാരോപിച്ചായിരുന്നു സഹോദരങ്ങളെ ആക്രമിച്ചത്.ഒരു കാർ മാത്രമാണ് അവിടെ പാർക്ക് ചെയ്യാൻ കഴിയുകയെന്നും ഗൗരവ് ശർമയുടെ ബിഎംഡബ്ല്യു കാർ അവിടെ പാർക്ക് ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു. ആദ്യഘട്ടത്തിൽ തർക്കമുണ്ടാകുകയും പുന്നീട് വെടിയുതിർക്കുകയുമായിരുന്നു. Also read: പച്ചാളത്ത് യുവാവിനെ ഫ്രൈ പാൻ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയിൽഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇയാൾ ഒളിവിലാണ്. പംങ്കജ് ശർമ്മയ്ക്ക് നെഞ്ചിലാണ് വെടിയേറ്റത്. ദില്ലിയെ ആകെ ഞെട്ടിച്ച സി ആർ പാർക്കിങ് ഇരട്ടക്കൊലപാതകത്തിന് തൊട്ട് പിന്നാലെയാണ് ഞെട്ടിക്കുന്ന ഈ സംഭവവും നടന്നിരിക്കുന്നത്. അന്ന് തർക്കത്തിനിടെ അച്ഛനും മകനും കൊല്ലപ്പെട്ടിരുന്നു.The post ബിഎംഡബ്ല്യു പാർക്ക് ചെയ്തു ഫോർച്ച്യൂണറിന് സ്ഥലമില്ല; വാക്ക് തർക്കത്തിനൊടുവിൽ ദില്ലിയിൽ യുവാവിനെ വെടിവെച്ച് കൊന്നു appeared first on Kairali News | Kairali News Live.