തിരുവനന്തപുരം | സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരുംമണിക്കൂറുകളില്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അടുത്ത മൂന്നു മണിക്കൂറില്‍ ആറ് ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം കൊച്ചിയില്‍ ഇന്നും മഴ തുടരുകയാണ്. കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളില്‍ വൈകിട്ട് അഞ്ചിന് ശേഷമാണ് മഴ തുടങ്ങിയത്. ഇന്നലെ പെയ്ത കനത്ത മഴയില്‍ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി.