ഖത്തറിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ പൂർണ്ണമായി പുനരാരംഭിച്ചു

Wait 5 sec.

ദോഹ | പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് തടസ്സപ്പെട്ട ഖത്തറിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ പൂർണ്ണമായി പുനരാരംഭിച്ചു. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (ക്യു സി എ എ) ആണ് പതിവ് എയർ സർവീസുകൾ പുനഃസ്ഥാപിച്ചതായി അറിയിച്ചത്. മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷം എല്ലാ ദേശീയ ഏജൻസികളുമായും ഏകോപിപ്പിച്ചാണ് സർവീസുകൾ സാധാരണ നിലയിലാക്കാൻ തീരുമാനിച്ചതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ക്യു എൻ എ റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ ഫെബ്രുവരി 28 ന് ഇസ്റാഈലും യു എസും ഇറാനിൽ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് മേഖലയിൽ വലിയ രീതിയിലുള്ള സംഘർഷം ഉടലെടുത്തിരുന്നു. ഡ്രോൺ, മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തർ തങ്ങളുടെ വ്യോമപാത അടച്ചിട്ടിരുന്നു. പിന്നീട് മാർച്ച് 7 ന് ഖത്തർ എയർവേയ്‌സിന് മാത്രമായി പരിമിതമായ തോതിൽ സർവീസുകൾ നടത്താൻ അനുമതി നൽകിയിരുന്നു. എന്നാൽ ഏപ്രിൽ 8 ന് വാഷിംഗ്ടണും ടെഹ്‌റാനും രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണ് വിമാന സർവീസുകൾ പൂർണ്ണമായി പുനഃസ്ഥാപിക്കാൻ വഴിയൊരുങ്ങിയത്.വിമാന സർവീസുകൾ പുനരാരംഭിച്ചത് ഖത്തറിന്റെ വ്യോമയാന മേഖലയെ ശക്തിപ്പെടുത്തുകയും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ചെയ്യും. അന്താരാഷ്ട്ര വിമാനക്കമ്പനികൾ അവരുടെ ഷെഡ്യൂളുകൾക്കനുസരിച്ച് ക്രമേണ സർവീസുകൾ പഴയ നിലയിലാക്കി വരികയാണ്.വിമാന സർവീസുകൾക്ക് പുറമെ ഞായറാഴ്ച മുതൽ ഖത്തറിലേക്കുള്ള സമുദ്ര ഗതാഗതവും പൂർണ്ണമായി പുനരാരംഭിച്ചിട്ടുണ്ട്. ജസീറ എയർവേയ്‌സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ഇന്ത്യയിലേക്കടക്കമുള്ള തങ്ങളുടെ സർവീസുകൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.SummaryInternational flight operations have fully resumed to Qatar following a two-week ceasefire agreement between the US and Iran. The Qatar Civil Aviation Authority (QCAA) confirmed that regular air services are being restored after a comprehensive security assessment. This move follows a period of disruption and airspace closures caused by regional tensions earlier this year.