ബാബർ അസത്തിന് ഇരട്ടി നേട്ടം; 783 ദിവസങ്ങൾക്ക് ശേഷം സെഞ്ചുറി, പുതിയ റെക്കോർഡ്

Wait 5 sec.

രണ്ടു വർഷത്തോളം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവിൽ സെഞ്ചുറി അടിച്ച് പാകിസ്ഥാൻ താരവും മുൻ നായകനുമായ ബാബർ അസം. നീണ്ട 783 ദിവസന്തങ്ങളുടെ ഇടവേളയ്ക്കു വിരാമമിട്ടാണ് ബാബർ മൂന്നക്കം കടന്നത്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിനെതിരായ മത്സരത്തിലാണ് സ്വന്തം ടീമായ പെഷവാർ സാല്‍മിക്കു വേണ്ടി നായകൻ കൂടിയായ താരം മൂന്നക്കം കടന്നത്. മത്സരത്തിൽ 255 റൺസ് എടുത്ത പെഷവാർ ബാബറിന്റെ മികവിൽ ജയിച്ചു. 52 പന്തിൽ ആറ് ഫോറും നാല് സിക്‌സും സഹിതം ബാബര്‍ 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.Also Read: നോയിഡയിലെ തൊഴിലാളി സമരം: ‘അന്യായമായി കസ്റ്റഡിയിൽ എടുത്തവരെ വിട്ടയക്കണം’; നോയിഡ പൊലീസ് കമ്മീഷണർക്ക് കത്തെഴുതി ഡോ. ജോൺ ബ്രിട്ടാസ് എം പിഇതോടെ മറ്റൊരു നേട്ടവും പാകിസ്ഥാൻ താരം സ്വന്തം പേരിലാക്കി. ടി20 ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തിൽ 12,000 റണ്‍സ് നേടുന്ന താരമായി ബാബര്‍ മാറി. 338 ഇന്നിങ്‌സുകള്‍ കളിച്ച താരം ഇതേ നേട്ടം വെറും 344 ഇന്നിങ്‌സുകളിൽ നേടിയ കരീബിയൻ ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് പഴങ്കഥയാക്കി.The post ബാബർ അസത്തിന് ഇരട്ടി നേട്ടം; 783 ദിവസങ്ങൾക്ക് ശേഷം സെഞ്ചുറി, പുതിയ റെക്കോർഡ് appeared first on Kairali News | Kairali News Live.