‘കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം, ഒരു കുടുംബത്തിനും ഈ ഗതി വരരുത്’; കമ്മീഷണറുമായി കൂടിക്കാ‍ഴ്ച നടത്തി നിതിൻ രാജിൻ്റെ അച്ഛൻ

Wait 5 sec.

കണ്ണൂർ അഞ്ചരക്കണ്ടി നിതിൻ രാജിന്റെ മരണത്തിൽ കണ്ണൂർ കമ്മീഷണറെ കണ്ട് നിതിൻ രാജിന്റെ കുടുംബം. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഡോ. റാമിനെയും ഡോ. സംഗീതയെയും ഇനിയും പിടികൂടാനായിട്ടില്ല. കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.പ്രിൻസിപ്പലിനെയും പ്രതി ചേർക്കണം. ലോൺ ആപ്പുകാർ ഭീഷണിപ്പെടുത്തിയപ്പോൾ അധ്യാപകർ നിതിനെ കൂട്ടം ചേർന്ന് വിചാരണ ചെയ്തു. അധ്യാപകർക്ക് 2000 രൂപ വീതം നൽകി പ്രശ്‌നം പരിഹരിക്കാമിയിരുന്നല്ലോ. ഞാൻ തിരികെ നൽകുമായിരുന്നല്ലോ എന്ന് പിതാവ് രാജൻ പറഞ്ഞു.ALSO READ: സന്തോഷത്തോടെ ഫോട്ടോ എടുക്കുമ്പോൾ കരുതിക്കാണില്ല അത് അവരൊത്തുള്ള അവസാന നിമിഷമാണെന്ന്; ഭാര്യയുടെ ഫോട്ടോയെടുക്കുമ്പോൾ ഭർത്താവിന് ​ദാരുണാന്ത്യംനേരത്തെ, നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ ഡോ. എം കെ റാമിനെ കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു. നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം അടക്കം ജാമ്യമില്ലാ വകുപ്പുകളാണ് അധ്യാപകരായ ഡോ. എം കെ റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർക്കെതിരെ ചുമത്തിയത്. ഇരുവരും മുൻകൂർ ജാമ്യാപേക്ഷ നേരത്തെ സമർപ്പിച്ചിരുന്നു. The post ‘കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം, ഒരു കുടുംബത്തിനും ഈ ഗതി വരരുത്’; കമ്മീഷണറുമായി കൂടിക്കാ‍ഴ്ച നടത്തി നിതിൻ രാജിൻ്റെ അച്ഛൻ appeared first on Kairali News | Kairali News Live.