സ്‌കൂള്‍ അവധിക്കാല പിന്തുണ ക്ലാസ്സ് രാവിലെ 7.30 മുതല്‍ 10.30 വരെ

Wait 5 sec.

തിരുവനന്തപുരം | കനത്ത ചൂട് തുടരുന്നതിനിടെ സ്‌കൂളുകളിലെ അവധിക്കാല പഠന പിന്തുണ ക്ലാസ്സുകളുടെ സമയം പുനഃക്രമീകരിച്ചു. പുതുക്കിയ ക്രമീകരണ പ്രകാരം രാവിലെ 7.30 മുതല്‍ 10.30 വരെയാകും ക്ലാസ്സുകള്‍ നടക്കുക.ഇന്ന് മുതല്‍ ആരംഭിക്കുന്ന ക്ലാസ്സുകള്‍ക്കാണ് പുതിയ സമയക്രമം നിശ്ചയിച്ചത്. ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തര നീക്കം. സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ 10.30ന് ശേഷം ക്ലാസ്സുകള്‍ പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍ കര്‍ശന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.രാവിലെ 9.30 മുതല്‍ 11.30 വരെയായിരുന്നു നേരത്തേ ക്ലാസ്സുകള്‍ നിശ്ചയിച്ചിരുന്നത്. ക്ലാസ്സ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് സമയമാറ്റം സംബന്ധിച്ച നിര്‍ദേശം അധ്യാപകര്‍ക്ക് ലഭിച്ചത്.