യുഎസ് നാവിക ഉപരോധം ലംഘിച്ചു; ഇറാൻ കപ്പൽ പിടിച്ചെടുത്ത് യുഎസ്

Wait 5 sec.

ഹോർമുസ് കടലിലുക്കിൽ ഇറാൻ കപ്പൽ പിടിച്ചെടുത്ത് യുഎസ്. നാവിക ഉപരോധം ലംഘിച്ച കപ്പലുകളാണ് യുഎസ് പിടിച്ചെടുത്തത്. കപ്പലുകൾ യുഎസ് പിടിയിലായ വിവരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് അറിയിച്ചത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. ഇറാനിയൻ കപ്പൽ തുസ്കയാണ് അമേരിക്കയുടെ ഉപരോധം ലംഘിച്ചത്.മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അത ലംഘിച്ചുക്കൊണ്ട് ആയിരുന്നു ഇറാൻ ഹോർമുസ് കടന്നത്. കപ്പൽ നിർത്താതിരുന്നതിനെ തുടർന്ന് കപ്പലിന്റെ എഞ്ചിനിലേക്ക് വെടി വച്ചാണ് നിശ്ചലമാക്കിയത്. തുടർന്ന് യുഎസ് മറൈൻ സേന കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതന്റെ ദൃശ്യങ്ങൾ യുഎസ് പ്രതിരോധ സേന പുറത്തുവിട്ടു. ഏകദേശം 900 അടി നീളമുള്ള ഈ കപ്പൽ മലേഷ്യയിൽ നിന്ന് എത്തിയതാണ്. ചർച്ചകളിലൂടെ കൊണ്ടുവന്ന വെടിനിർത്തലിനെ ഈ സംഭവം പ്രതിരോധത്തിലാക്കിയിരിക്കയാണ്.ALSO READ; ബിജെപി പ്രവർത്തകരും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടി, പൊലീസിന് നേരെയും മർദനം; തിരുവനന്തപുരം നെട്ടയത്ത് സംഘർഷംThe post യുഎസ് നാവിക ഉപരോധം ലംഘിച്ചു; ഇറാൻ കപ്പൽ പിടിച്ചെടുത്ത് യുഎസ് appeared first on Kairali News | Kairali News Live.