പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അമേരിക്കൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ കടുത്ത ഭക്ഷണക്ഷാമമെന്ന് റിപ്പോർട്ട്.ചെങ്കടലിലും ഹോർമുസ് കടലിടുക്കിലും വിന്യസിച്ചിരിക്കുന്ന കപ്പലുകളിലെ നാവികർക്ക് ആവശ്യത്തിന് ഭക്ഷണമോ കുടിവെള്ളമോ ലഭിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യം കാരണം അമേരിക്കൻ യുദ്ധക്കപ്പലുകളിലേക്ക് ഇന്ധനവും ഭക്ഷണവും എത്തിക്കുന്ന ലോജിസ്റ്റിക് കപ്പലുകളുടെ സഞ്ചാരം തടസ്സപ്പെട്ടിരിക്കുകയാണ്.ഹൂതികളുടെയും ഇറാന്റെയും ഭീഷണി നിലനിൽക്കുന്ന പാതകളിലൂടെ സപ്ലൈ കപ്പലുകൾ വരുന്നത് അപകടമാണെന്ന വിലയിരുത്തലിലാണ് പല സർവീസുകളും വൈകുന്നത്. മാസങ്ങളോളം കടലിൽ തുടരേണ്ടി വരുന്ന നാവികർ ഇതോടെ കടുത്ത പ്രതിസന്ധിയിലായി.ലഭ്യമായ വിവരങ്ങൾ പ്രകാരം, കപ്പലുകളിലെ ഭക്ഷണശാലകൾ പലപ്പോഴും അടച്ചിട്ടിരിക്കുകയാണ്. പല സൈനികരും തങ്ങളുടെ ദുരവസ്ഥ വിവരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടതോടെയാണ് വിവരം ലോകമറിഞ്ഞത്.ദിവസത്തിൽ ഒരു നേരം മാത്രം ഭക്ഷണം ലഭിക്കുന്ന അവസ്ഥയാണുള്ളത്. പലപ്പോഴും പകുതി വേവിച്ച മാംസവും പൂപ്പൽ ബാധിച്ച ബ്രെഡും കഴിക്കേണ്ടി വരുന്നു. ഫ്രഷ് പച്ചക്കറികളുടെയും പഴവർഗ്ഗങ്ങളുടെയും പൂർണ്ണമായ അഭാവം.തുടർച്ചയായ യുദ്ധദൗത്യങ്ങളും ഒപ്പം പട്ടിണിയും സൈനികരുടെ മാനസിക നിലയെ സാരമായി ബാധിച്ചിട്ടുണ്ട്. ശത്രുക്കളുടെ ആക്രമണത്തേക്കാൾ ഉപരിയായി വിശപ്പും പോഷകാഹാരക്കുറവും സൈനികരെ തളർത്തുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിക്ക് സ്വന്തം സൈനികർക്ക് ഭക്ഷണം എത്തിക്കാൻ കഴിയാത്തത് വലിയ തന്ത്രപരമായ പരാജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.ഈ പ്രതിസന്ധി പരിഹരിക്കാൻ മേഖലയിലെ സഖ്യകക്ഷികളുടെ സഹായം തേടാൻ അമേരിക്ക ആലോചിക്കുന്നുണ്ടെങ്കിലും യുദ്ധസാഹചര്യം ഇനിയും വെല്ലുവിളിയായി തുടരുകയാണ്.The post അമേരിക്കൻ യുദ്ധക്കപ്പലുകളിൽ പട്ടിണി; നടുക്കുന്ന വെളിപ്പെടുത്തലുമായി സൈനികർ appeared first on Arabian Malayali.