വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ എട്ട് പേർ മരിച്ചു. അതിരപ്പിള്ളി ഭാഗത്ത് നിന്ന് പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലർ ആണ് കൊക്കയിലേക്ക് മറിഞ്ഞത്. വാൽപ്പാറ – പൊള്ളാച്ചി പാതയിലാണ് അപകടം സംഭവിച്ചത്. മരിച്ചവരെക്കുറിച്ചും പരുക്കേറ്റവരെക്കുറിച്ചും വാഹനത്തിന്റെയും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.40ൽ അധികം ഹെയർപിന്നുകളാണ് പൊള്ളാച്ചി – വാൽപ്പാറ റൂട്ടിൽ ഉള്ളത്. അതുകൊണ്ടു തന്നെ വാഹനത്തിന്റെ നിയന്ത്രണം വിട്ട് കൈവരിയിൽ ഇടിച്ച് തെന്നി മറിഞ്ഞതാകാനാണ് സാധ്യത. വാഹനം പൂർണമായി തകർന്നിട്ടുണ്ട്.The post വാൽപ്പാറയിൽ വാഹനാപകടം; എട്ട് മലയാളികൾക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.