‘എന്തിനോ വേണ്ടി തിളയ്ക്കുന്ന കോൺ​ഗ്രസ്’; ഓർമയുണ്ടോ രമേശ്ജി അന്നത്തെ ഫേസ്ബുക്ക് വീരവാദം

Wait 5 sec.

കേരളത്തിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞു റിസൾട്ട് വരാൻ കുറച്ച് നാളുകൾ കൂടി ഇനി കാത്തിരിക്കേണ്ടതുമുണ്ട്. എന്നാൽ കോൺ​ഗ്രസിൽ ഇപ്പൊഴേ അടിയാണ്. തിരഞ്ഞെടുപ്പിന് മുന്നേയും അവിടെ അടിയായിരുന്നു എന്നതും പ്രസക്തമാണ്. പക്ഷെ കിട്ടാത്ത മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടിയാണ് ഇപ്പോൾ കോൺ​ഗ്രസിൽ അടി നടക്കുന്നത്. ഭരണം കിട്ടുമെന്ന് ഉറച്ച വിശ്വാസമാണ് കോൺ​ഗ്രസിന്. ഇതൊക്കെ കാണുമ്പോൾ ജനങ്ങൾക്ക് ഓർമ വരുന്നത് ഒരു സിനിമ ഡയലോ​ഗാണ് ‘എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ’. 2021 ലും യുഡി എഫി ന് ഇതേ ആത്മ വിശ്വാസമായിരുന്നു. അന്ന് രമേശ് ചെന്നിത്തല ഒരു പോസ്റ്റുമിട്ടു. റിസൾട്ട് വരുന്നതിന് തൊട്ട് തലേദിവസമായിരുന്നു പോസ്റ്റ്. ഭരണം കിട്ടുമെന്നുള്ള തള്ളുകളായിരുന്നു പോസ്റ്റിൽ എന്നാൽ അന്ന് കോൺ​ഗ്രസിന് കിട്ടിയത് എത്ര സീറ്റുകളാണെന്ന് ജനങ്ങൾക്കറിയാം. Also read: ‘മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടത് ഹൈക്കമാൻഡ്, അത് വരെ ചർച്ചയാവാം’; മുഖ്യമന്ത്രി കസേരയ്ക്കായുള്ള വടംവലികളിൽ ന്യായീകരണവുമായി കെ. സുധാകരൻഇപ്പോഴും അതേ തള്ളുകളാണ് കോൺ​ഗ്രസിൽ നടക്കുന്നത്. യുഡിഎഫ് സ്ഥാനാർഥികൾക്കും ഏജൻ്റുമാർക്കും ജാ​ഗ്രതാ നിർദ്ദേശവും കൊടുക്കുന്നുണ്ട് രമേശ് ചെന്നിത്തല. എക്സിറ്റ് പോൾ സർവേകൾ കള്ളമാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വാദം. ജനങ്ങൾ കോൺ​ഗ്രസിനൊപ്പമാണെന്നും എന്നാൽ ഫലം വന്നപ്പോൾ മനസിലായി ജനം ആർക്കൊപ്പമായിരുന്നെന്ന്The post ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന കോൺ​ഗ്രസ്’; ഓർമയുണ്ടോ രമേശ്ജി അന്നത്തെ ഫേസ്ബുക്ക് വീരവാദം appeared first on Kairali News | Kairali News Live.