മുട്ടുമടക്കി യു പി പൊലീസ്: കസ്റ്റഡിയിലെടുത്ത CITU നേതാക്കളെ DMന്റെ വസതിയിൽ എത്തിച്ചു, മോചിപ്പിക്കാമെന്നുറപ്പ് നൽകി DM

Wait 5 sec.

സിപിഐഎമ്മിന് മുൻപിൻ മുട്ടുമടക്കി യുപി പൊലീസ്. കസ്റ്റഡിയിൽ എടുത്ത സിഐടിയു നേതാക്കളെ പൊലീസ് ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെവസതിയിൽ എത്തിച്ചു. ഡിഎം ഫോണിലൂടെ നേതാക്കളോട് സംസാരിക്കുകയുംഅന്യായമായി കസ്റ്റഡിയിൽ എടുത്തവരെ ഇന്ന് തന്നെ മോചിപ്പിക്കാം എന്ന് ഉറപ്പ് ലഭിക്കുകയും ചെയ്‌തു.നോയിഡയിലെ തൊഴിലാളി പ്രക്ഷോഭത്തിന് പിന്തുണയുമായെത്തിയ സിഐടിയു നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ എവിടേക്കാണ് മാറ്റിയതെന്ന് വ്യക്തമാക്കാൻ പൊലീസ് തയ്യാറാകാത്തതിനെത്തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്. ഒടുവിൽ പൊലീസ് തന്നെയെത്തി പ്രതിഷേധത്തിൽ നിന്നും പിന്മാറണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു.ALSO READ: നോയിഡയിലെ തൊഴിലാളി പ്രക്ഷോഭം: ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനെ കാണാൻ സിപിഐഎം നേതാക്കൾക്ക് അനുമതിപാർട്ടി ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിൽ പിബി അംഗം ആർ അരുൺ കുമാർ, രാജ്യസഭാംഗങ്ങളായ ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, എ എ റഹീം, ഡൽഹി സംസ്ഥാന സെക്രട്ടറി അനുരാഗ് സക്സേന, പുഷ്പേന്ദ്ര ത്യാഗി എന്നിവരടങ്ങുന്ന സംഘമാണ് കുത്തിയിരുന്ന് പ്രതിഷേധിച്ചത്.കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകൾക്കെതിരെ നോയിഡയിലെ 82 ഫാക്ടറികളിൽ തൊഴിലാളികൾ നടത്തുന്ന സമരത്തെ അടിച്ചമർത്താനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. സമരക്കാരെ ജയിലിലടച്ചും നേതാക്കളെ വീട്ടുതടങ്കലിലാക്കിയുമാണ് സർക്കാർ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നത്.The post മുട്ടുമടക്കി യു പി പൊലീസ്: കസ്റ്റഡിയിലെടുത്ത CITU നേതാക്കളെ DMന്റെ വസതിയിൽ എത്തിച്ചു, മോചിപ്പിക്കാമെന്നുറപ്പ് നൽകി DM appeared first on Kairali News | Kairali News Live.