ശ്രീകാര്യത്ത് ഇൻസ്റ്റഗ്രാം വഴി ഹണിട്രാപ്പ് തട്ടിപ്പ് നടന്നതായി പരാത്. സംഭവത്തിൽ 19-കാരനെ മർദ്ദിച്ച യുവതിയും സുഹൃത്തും അറസ്റ്റിലായി. ശ്രീകാര്യം സ്വദേശിനി സൂര്യ (19), പാപ്പനംകോട് സ്വദേശി കൈലാസ് (20) എന്നിവർ ആണ് പിടിയിൽ ആയത്. ജിനു (19) എന്ന യുവാവിനെയാണ് ഇവർ മർദിച്ചത്.സൂര്യ ഇൻസ്റ്റാഗ്രാമിലൂടെ യുവാവുമായി നിരന്തരം ബന്ധം സ്ഥാപിച്ചശേഷം വിളിച്ചു വരുത്തുകയായിരുന്നു. അവിടെ കാത്തുനിന്ന യുവതിയുടെ സുഹൃത്തുക്കൾ ജിനുവിനെ സ്കൂട്ടറിൽ നിർബന്ധിച്ച് കയറ്റി ആളൊഴിഞ്ഞ കുളത്തിനരികിലെത്തിച്ച് മർദിക്കുകയും ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.ALSO READ: ‘മെറ്റീരിയൽ റൂം തുറക്കുന്ന വിവരം അറിഞ്ഞിട്ടും നേതൃത്വത്തെ അറിയിച്ചില്ല, ഏകപക്ഷീയമായ തീരുമാനം എടുക്കുന്നു’; ഫാത്തിമ തഹ്‌ലിയക്കെതിരെ യുഡിഎഫിൽ അതൃപ്തിജിനുവിന്റെ കൈയ്യിലുണ്ടായിരുന്ന ഫോണും എസ്.ബി.ഐ. യോനോ ആപ്പിലൂടെ അക്കൗണ്ടിൽ നിന്നും 10,000 രൂപ ഇവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യിക്കുകയും മറ്റൊരു മൊബൈൽ നമ്പരിലേക്ക് 2500 രൂപ ജിനുവിനെ നിർബന്ധിപ്പിച്ച് അയപ്പിക്കുകയും ചെയ്തു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത സൂര്യയെയും കൈലാസിനെയും കോടതി റിമാൻഡ് ചെയ്തുThe post ഇൻസ്റ്റഗ്രാം വഴി ഹണിട്രാപ്പ്; യുവാവിനെ മർദിച്ച് ഫോണും പണവും കവർന്നു, യുവതിയും സുഹൃത്തും അറസ്റ്റിൽ appeared first on Kairali News | Kairali News Live.