യൂറോപ്പ് പഠനം നിങ്ങളുടെ സ്വപ്നമാണോ ? മികച്ച പത്ത് സ‍ർവ്വകലാശാലകൾ ഇവയാണ്

Wait 5 sec.

കേരളത്തിൽ നിന്ന് വിദേശത്തേക്ക് പഠനത്തിന് വേണ്ടി കൂടുമാറ്റം നടത്തുന്നവരുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. വിദേശത്ത് ജോലിയും പഠനവുമാണ് ഒട്ടുമിക്ക എല്ലാവരുടേയും സ്വപ്നം. വിദേശപഠനമെന്ന സ്വപ്നത്തിന് പലപ്പോഴും വിലങ്ങുത്തടിയാവുന്നത് മികച്ച യൂണിവേഴ്സിറ്റി കണ്ടെത്താനാവുന്നില്ല എന്നതാണ്. എവിടെ പഠിക്കണമെന്ന കാര്യത്തിൽ സംശയം വേണ്ട. പരിഹാരവുമായി എത്തിയിരിക്കയാണ് ക്യൂഎസ് റാങ്കിം​ഗ്. യൂറോപ്പിലെ മികച്ച ആ പത്ത് യൂണിവേഴ്സിറ്റികൾ ഏതൊക്കെയാണെന്ന് അറിയണ്ടേ.റാങ്കിം​ഗിൽ ഒന്നാമത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയാണ്. യുകെയിലാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ചെയ്യുന്നത്. റാങ്കിം​ഗിൽ 100 മാർക്കാണ് ഓക്സ്ഫോർഡിന് ലഭിച്ചിരിക്കുന്നത്. ഇ.റ്റി.എച്ച് സൂരിച്ച് യൂണിവേഴ്സിറ്റിയാണ് റാങ്കിം​ഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. ALSO READ; ഇത് തന്നെ പറ്റിയ സമയം; ഐഎസ്ആർഒയിൽ ജൂനിയർ റിസർച്ച് ഫെലോ ആകാം98.3 ആണ് സ്വിറ്റ്സർലണ്ടിലെ ഇ.റ്റി.എച്ച് യൂണിവേഴ്സിറ്റിയ്ക്ക് ലഭിച്ചിരിക്കുന്നത്. 97.8 സ്കോർ നേടി ഇംപീരിയൽ കോളേജാണ് മൂന്നാമത് നിൽക്കുന്നത്. ലണ്ടനിലെ യുസിഎൽ കോളേജ് ഇംപീരിയൽ കോളേജിനൊപ്പം മൂന്നാം റാങ്ക് പങ്കിടുന്നുണ്ട്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി റാങ്കിം​ഗിൽ അഞ്ചാം സ്ഥാനത്താണ്. യൂണിവേഴ്സിറ്റി ഓഫ് എഡിൻബർ​ഗ് ആറാം സ്ഥാനത്തും കിം​ഗ്സ് കോളേജ് ലണ്ടൻ ഏഴാം സ്ഥാനത്തുമാണ്.പിഎസ്എൽ യൂണിവേഴ്സിറ്റി ഏഴും , യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്റ‍ർ ഒമ്പതും, ഇപിഎഫ്എൽ യൂണിവേഴ്സിറ്റി പത്താം റാങ്കും നേടി.വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള അഭിപ്രായങ്ങൾ സമാഹരിച്ച ശേഷമാണ് ഈ റാങ്കിം​ഗ്The post യൂറോപ്പ് പഠനം നിങ്ങളുടെ സ്വപ്നമാണോ ? മികച്ച പത്ത് സ‍ർവ്വകലാശാലകൾ ഇവയാണ് appeared first on Kairali News | Kairali News Live.