തൃശൂർ വടക്കാഞ്ചേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വാഴാനി സ്വദേശിയായ, 31കാരൻ അഖിൽ ആണ് മരിച്ചത്. കാക്കിനിക്കാട് നെല്ലിച്ചോട്ടിൽ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകനാണ്.ALSO READ: ‘മെറ്റീരിയൽ റൂം തുറക്കുന്ന വിവരം അറിഞ്ഞിട്ടും നേതൃത്വത്തെ അറിയിച്ചില്ല, ഏകപക്ഷീയമായ തീരുമാനം എടുക്കുന്നു’; ഫാത്തിമ തഹ്‌ലിയക്കെതിരെ യുഡിഎഫിൽ അതൃപ്തിഇന്നലെ രാത്രി 9.15 ഓടെയാണ് അപകടം നടന്നത്. ഓട്ടുപാറ വാഴാനി റോഡിൽ വച്ചായിരുന്നു സംഭവം. വാഴാനി ഭാഗത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു അഖിൽ. ഈ സമയം എതിർ ദിശയിൽ നിന്ന് വന്ന കാർ അഖിലിന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.ALSO READ: വീണ്ടും പൊലീസിനെതിരെ വ്യാജവാർത്ത, തെളിവായി വീഡിയോ; യുവാക്കളെ മർദിച്ചിട്ടില്ല, ആറുമാസത്തിനിടെ നിയമലംഘനത്തിന് 42250 രൂപ പിഴകാർ അമിത വേഗതയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന് പിന്നാലെ ഗുരുതരമായി പരുക്കേറ്റ അഖിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Thrissur Accident: Youth Killed in Car-Scooter Collision at Vadakkanchery, Thrissur. The post വടക്കാഞ്ചേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.