ഭൂട്ടാനിൽ നിന്ന് പ്രതിവര്‍ഷം ആയിരം കോടി രൂപയിലധികം വില വരുന്ന വ്യാജ സിഗരറ്റ് ഇന്ത്യയിലേക്ക് കടത്തുന്നതായി കണ്ടെത്തൽ. മൂന്നാറിൽ ചേർന്ന ഇന്ത്യ – ഭൂട്ടാൻ സംയുക്ത കസ്റ്റംസ് യോഗത്തിലാണ് കള്ളക്കടത്ത് സംഘങ്ങളുടെ വിവരങ്ങൾ ഇരുരാജ്യങ്ങളും കൈമാറിയത്. സിഗരറ്റ് കടത്ത് തടയാൻ അതിർത്തികളിൽ സംയുക്ത പരിശോധന നടത്താനും യോഗത്തില്‍ ധാരണയായി.ഭൂട്ടാനില്‍ നിന്ന് നികുതിവെട്ടിച്ച് വാഹനക്കടത്ത് നടത്തുന്നുവെന്ന കണ്ടെത്തലിന് പിന്നാലെയാണ് വന്‍തോതില്‍ വ്യാജ സിഗരറ്റ് കടത്തിനെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നത്. മൂന്നാറില്‍ ചേര്‍ന്ന ഇന്ത്യ ഭൂട്ടാന്‍ സംയുക്ത കസ്റ്റംസ് യോഗത്തിലാണ് കള്ളക്കടത്ത് സംഘങ്ങളുടെ വിവരങ്ങൾ ഇരുരാജ്യങ്ങളും കൈമാറിയത്.ALSO READ: ‘ഗവർണർ രാജാവല്ല, സർവകലാശാല രാജകൊട്ടാരവുമല്ല’; അധ്യാപകന്റെ ഭീഷണിയിൽ കാലടി സർവകലാശാലയിൽ ബാനർ ഉയർത്തി എസ്എഫ്ഐ പ്രതിഷേധംഭൂട്ടാനിൽ നിന്ന് പ്രതിവര്‍ഷം ആയിരം കോടി രൂപയിലധികം വില വരുന്ന വ്യാജ സിഗരറ്റ് ഇന്ത്യയിലേക്ക് കടത്തുന്നതായാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. കഴിഞ്ഞമാസം നാലു കോടിയുടെ വ്യാജ സിഗരറ്റ് ബംഗാൾ കസ്റ്റംസ് പിടികൂടിയിരുന്നു. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജ്യവ്യാപകമായി വ്യാജ സിഗരറ്റ് കള്ളക്കടത്ത് നടക്കുന്നതായി കണ്ടെത്തിയത്. സിഗരറ്റ് കടത്തിലൂടെ മാത്രം കോടിക്കണക്കിന് രൂപയുടെ നികുതി നഷ്ടമാണ് ഇന്ത്യയ്ക്കുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ അതിർത്തികളിൽ സംയുക്ത പരിശോധനകൾ നടത്താനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്.The post ഭൂട്ടാനിൽ നിന്ന് പ്രതിവര്ഷം ഇന്ത്യയിലേക്ക് കടത്തുന്നത് ആയിരം കോടിയിലധികം വില വരുന്ന വ്യാജ സിഗരറ്റ്; കസ്റ്റംസ് യോഗത്തിൽ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ appeared first on Kairali News | Kairali News Live.