പെട്രോളിൽ വെള്ളം കല‌ർന്നതായി പരാതി, വാഹനങ്ങൾ വഴിമധ്യേ ഓഫായി; തൃശൂരിൽ പമ്പ് താല്കാകാലികമായി അടച്ചു

Wait 5 sec.

തൃശൂർ ജില്ലയിലെ പൊയ്യയിൽ പെട്രോളിൽ വെള്ളം കലർന്നതായി പരാതി. പമ്പിൽ ഇന്ധനം നിറച്ചതിനു പിന്നാലെ നിരവധി വാഹനങ്ങൾ വഴിമധ്യേ ഓഫായി. പരിശോധനയിൽ ഇന്ധനത്തിൽ വെള്ളത്തിന്റെ അംശം കണ്ടെത്തിയതായി ഉപയോക്താക്കൾ പറഞ്ഞു.സംഭവത്തെ തുടർന്ന് പെട്രോൾ പമ്പ് താൽക്കാലികമായി അടച്ചു. പെട്രോൾ അടിച്ച് യാത്ര തുടർന്ന വാഹനങ്ങളാണ് വഴി മുധ്യേ ഓഫായത്. പിന്നീട് പരിശോധിച്ചപ്പോഴാണ് വെള്ളത്തിൻ്റെ അംശം കണ്ടെത്തിയത്. നാലിലേറെ വാഹനങ്ങൾ ഇതുപോലെ റിപ്പെയറിനായി വന്നതായി മെക്കാനിക് ഉൾപ്പെടെ പറയുന്നു. Also read: കുടയെടുത്തില്ലെങ്കിൽ കരിയുമെന്ന് ഉറപ്പാ; സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലേ അലേർട്ട്എന്നാൽ പമ്പിലെ ഉത്തരവാദിത്തപ്പെട്ടവർ എന്താണ് സംഭവിച്ചതെന്നതിനെപ്പറ്റി പരിശോധിക്കകുകയാണ്. നിരവധി പേർക്കാണ് ഇതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുണ്ടായിരിക്കുന്നത്.UPDATING…The post പെട്രോളിൽ വെള്ളം കല‌ർന്നതായി പരാതി, വാഹനങ്ങൾ വഴിമധ്യേ ഓഫായി; തൃശൂരിൽ പമ്പ് താല്കാകാലികമായി അടച്ചു appeared first on Kairali News | Kairali News Live.