പ്രൊഫസർ വി. സാംബശിവന്റെ പേരിലുള്ള ദേശീയ പുരസ്കാരം സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളിക്ക്. 25,000/- രൂപയും ഫലകവും പൊന്നാടയുമാണ് പുരസ്‌കാരം. കൂടാതെ, പ്രശസ്‌ത കാഥികൻ ഞെക്കാട് ശശിക്ക് കാഥികരത്ന പുരസ്‌കാരവും യുവകാഥികനായ ശരൻ തമ്പിക്ക് കാഥിക പ്രതിഭ പുരസ്‌കാരവും പ്രശസ്‌ത സിനിമ സംവിധായകൻ എ.വി. തമ്പാന് സാംബശിവൻ സ്മാരക പ്രതിഭാ പുരസ്‌കാരവും സമർപ്പിക്കും. വി. സാംബശിവൻ സാംസ്‌കാരിക സമിതിയും മേലൂട്ട് ശാരദ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങ് 2026 ഏപ്രിൽ 24ന് ചവറ സൗത്ത് നടക്കാവ് മാർക്കറ്റ് മൈതാനിയിൽ വൈകിട്ട് 5:30ന് ചേരും.ജസ്റ്റിസ് കെ. സുകുമാരൻ, കവി പ്രഭാവർമ്മ, മുതിർന്ന മാധ്യമപ്രവർത്തകൻ വി.സുബ്രഹ്മണ്യൻ എന്നിവരടങ്ങിയ സമിതിയാണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുത്തത്. വി. സാംബശിവൻ്റെ 30-ാം ചരമവാർഷിക ദിനമായ ഏപ്രിൽ 23 ന് ചവറ സൗത്ത് മേലൂട്ട് തറവാട്ടു മുറ്റത്തുള്ള സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാവും പരിപാടിയ്ക്ക് തുടക്കം കുറിക്കുക.ഏപ്രിൽ 24 ന് വൈകിട്ട് 5:30ന് നടയ്ക്കാവ് മാർക്കറ്റ് മൈതാനിയിൽ ചേരുന്ന അനുസ്‌മരണ സമ്മേളനം സാംസ്‌കാരിക നായകനും മാധ്യമപ്രവർത്തകനുമായ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. സംഘടക സമിതി ചെയർമാൻ വി. സുബ്രഹ്മണ്യൻ അധ്യക്ഷനാകും. സി.പി.ഐ.എം. നേതാവ് സി.എസ്. സുജാത Ex. MP അനുഗ്രഹ പ്രഭാഷണവും, സിപിഐ നേതാവ് പി. എസ് സുപാൽ MLA മുഖ്യപ്രഭാഷണവും നടത്തും.ALSO READ; ഡിപ്ലോമക്കാരാണോ? കോൾ ഫീൽഡിൽ അവസരം; 1055 ഒഴിവുകൾ: അപേക്ഷിക്കാനുള്ള അവസാന തീയതി അറിയാംകഥാപ്രസംഗ രംഗത്ത് സമഗ്രസംഭാവന നൽകിയ ഞെക്കാട് ശശിക്ക് കാഥികർത്‌ന പുരസ്‌കാരവും യുവകാഥികനുള്ള കാഥികപ്രതിഭാ പുരസ്കാരം ശരൻ തമ്പിക്കും സിനിമ രംഗത്തെ സമഗ്രസംഭാവനയ്ക്ക് സംവിധായകൻ എ വി തമ്പാനും സാംബശിവൻ സ്മാരക പ്രതിഭാ പുരസ്‌കാരം സമർപ്പിക്കും. ഡോ. വസന്തകുമാർ സാംബശിവൻ, എസ് ബാജി സേനാധിപൻ, ടി അരവിന്ദൻ, സി ആർ സുരേഷ്, ആർ ഷാജി ശർമ്മ എന്നിവർ ആശംസകൾ നേരുന്നു. സംഘാടക സമിതി ചെയർമാൻ ആർ. രവീന്ദ്രൻ സ്വാഗതവും സെക്രട്ടറി ആർ. സന്തോഷ് കൃതജ്ഞതയും അർപ്പിക്കും.The post പ്രൊഫസർ വി സാംബശിവൻ ദേശീയ പുരസ്കാരം കരിവെള്ളൂർ മുരളിക്ക്, കാഥികരത്ന പുരസ്‌കാരം ഞെക്കാട് ശശിക്ക് appeared first on Kairali News | Kairali News Live.