എറണാകുളം പച്ചാളത്ത് യുവാവിനെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പച്ചാളം സ്വദേശി ആൽ ജൂഡ് ആണ് മരിച്ചത്. മദ്യ ലഹരിയിലാണ് കൊലപാതകം. സുഹൃത്ത് സിനോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.കൊല്ലപ്പെട്ട ആൽ ജൂഡും പോലീസ് കസ്റ്റഡിയിലുള്ള സിനോഷും അടങ്ങുന്ന സംഘം ഇന്നലെ രാത്രി പച്ചാളം SRM റോസിനു സമീപമുള്ള സിനോഷിൻ്റെ വീടിനു മുകളിലെ ടെറസ്സിൽ ഇരുന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് പുലർച്ചെ മൃതദേഹം കണ്ടത്. കൊല്ലപ്പെട്ട ആൽ ജൂഡും പ്രതി സിനോഷും സ്ഥിരം മദ്യപാനികളും പ്രശ്‌നക്കാരും ആണെന്നും മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് സമീപവാസികൾ പലതവണ പരാതി നൽകിയിട്ടുണ്ടെന്നും വാർഡ് കൗൺസിലർ ആൽബർട്ട് പറഞ്ഞു.ALSO READ: എന്തൊരു ചൂട് ! സംസ്ഥാനത്ത് ചൂട് കടുക്കും; 12 ജില്ലകളിൽ യെല്ലോ അലർട്ട്കൊലപാതക ശേഷവും പ്രതി ഈ വീട് വിട്ട് പോയിരുന്നില്ല. സംഭവം അറിഞ്ഞെത്തിയ പോലീസ് വീടിന്റെ പരിസരത്തു നിന്നു തന്നെയാണ് സിനോഷിനെ കസ്റ്റഡിയിൽ എടുത്തത്. ഫ്രൈ പാൻ കൊണ്ട് തലക്കടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. കൂടുതൽ ചോദ്യം ചെയ്യലിനായി വീട്ടിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.The post പച്ചാളത്ത് യുവാവിനെ ഫ്രൈ പാൻ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയിൽ appeared first on Kairali News | Kairali News Live.