തായ്‌ലന്‍ഡില്‍ ഇന്ത്യന്‍ വിനോദസഞ്ചാരിക്ക് നേരെ വര്‍ണവിവേചനം

Wait 5 sec.

ലോകമെമ്പാടുമുള്ള വിനോദയാത്രികരുടെ പറുദീസയാണ് ഏഷ്യന്‍ രാജ്യമായ തായ്‌ലന്‍ഡ്. ബാങ്കോക്ക്, പട്ടായ തുടങ്ങിയ പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രങ്ങളുള്ള തായ്‌ലാന്‍ഡിലേക്ക് പ്രതിവര്‍ഷം ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഒഴുകിയെത്തുന്നത്. പൊതുവേ വിനോദസഞ്ചാരികളോട് സൗഹാര്‍ദപരമായ അന്തരീക്ഷം പുലര്‍ത്തുന്ന തായ്‌ലന്‍ഡില്‍നിന്ന് വര്‍ണവിവേചനം നേരിട്ടെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സഞ്ചാരി.പ്രഭാതഭക്ഷണത്തിന്റെ ബില്ലിനെച്ചൊല്ലി റസ്റ്റോറന്റില്‍വെച്ച് വാക്കുതര്‍ക്കമുണ്ടായ വേളയില്‍ വര്‍ണവിവേചനപരമായ പരാമര്‍ശങ്ങളും മോശം പദപ്രയോഗങ്ങളും നേരിടേണ്ടി വന്നെന്നാണ് കശ്മീര്‍ സ്വദേശിയായ യുവാവിന്റെ പരാതി. ബില്ലിനെപ്പറ്റി ചെറിയ സംശയമുണ്ടായപ്പോള്‍ ചോദിച്ചതാണ് പ്രശ്‌നത്തിലേക്ക് നയിച്ചതെന്ന് ഇയാള്‍ പറയുന്നു. View this post on Instagram A post shared by SUMO | Real Travel (@semicolonsandsuitcases)ഭാഷ പരിഭാഷപ്പെടുത്താനായി റസ്റ്റോറന്റ് അധികൃതര്‍ വിളിച്ച സ്ത്രീ മാതൃരാജ്യമേതെന്ന് ചോദിച്ചു. ഇന്ത്യയില്‍ നിന്നാണെന്ന് അറിഞ്ഞതോടെ മോശം പദപ്രയോഗം നടത്തുകയായിരുന്നെന്നും ‘ഇന്ത്യക്കാര്‍ക്ക് പണം നല്‍കാന്‍ ഇഷ്ടമല്ലെന്ന്’ കുറ്റപ്പെടുത്തുകയും ചെയ്തുവെന്ന് സഞ്ചാരി പറയുന്നു.ഇതോടെ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യന്‍ സഞ്ചാരി പൊലീസിനെ വിളിക്കുകയായിരുന്നു.തുടര്‍ന്ന് പൊലീസെത്തി വിഷയം സൗമ്യമായി പരിഹരിച്ചു. ഇതിനു പിന്നാലെ റസ്റ്റോറന്റ് മാനേജര്‍ യാത്രികനോട് മാപ്പുപറയുകയും ചെയ്തു. തായ്‌ലന്‍ഡിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ ക്രാബിയില്‍ വെച്ചാണ് സംഭവം നടന്നത്. ഇതാദ്യമായാണ് തായ്‌ലാന്‍ഡില്‍ വെച്ച് വര്‍ണവിവേചേനം നേരിട്ടതെന്ന് യാത്രികന്‍ പറയുന്നു. ‘വര്‍ണവിവേചനം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. സ്വയം നേരിടേണ്ടി വന്നാല്‍ മാത്രമേ അതിന്റെ വേദന മനസിലാകൂ. നിങ്ങളുടെ രക്ഷിതാക്കളെയും കുട്ടികളെയും ഇതു പഠിപ്പിക്കൂ’ എന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ യാത്രികന്‍ പറയുന്നു.ALSO READ: യുഎസുമായുള്ള രണ്ടാം റൗണ്ട് ചർച്ച ഇറാൻ നിരസിച്ചത് എന്തുകൊണ്ട്?യാത്രികന്റെ വീഡിയോ വൈറലായതോടെ ഇതേപ്പറ്റി ഓണ്‍ലൈനില്‍ ചര്‍ച്ചയും സജീവമായി. ഒട്ടേറെപ്പേര്‍ യാത്രികനെ പിന്തുണച്ച് രംഗത്തുവന്നു. വര്‍ണവിവേചനം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. അതേസമയം സംഭവത്തെക്കുറിച്ച് പൂര്‍ണമായി അറിയാതെ അഭിപ്രായം പറയാന്‍ സാധിക്കില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. ഇന്ത്യക്കാര്‍ക്ക് വിലപേശല്‍ സ്വഭാവമുള്ളതായി തായ്‌ലന്‍ഡിന്റെ ചില ഭാഗങ്ങളില്‍നിന്ന് മുമ്പ് പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.The post തായ്‌ലന്‍ഡില്‍ ഇന്ത്യന്‍ വിനോദസഞ്ചാരിക്ക് നേരെ വര്‍ണവിവേചനം appeared first on Kairali News | Kairali News Live.